യുവാവിന്‍റെ മരണം മന്ത്രവാദിനി അറസ്റ്റില്‍

അംതാലം കൊളെജിലെ ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയാണ് സണ്ണി ഷെയ്ഖ്. കുറച്ച് നാളുകളായി ഇയാള്‍ക്ക് വിറയലും വായില്‍ നിന്ന് നുരയും പതയും വരുന്നതും പതിവായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ യുവാവിനെ മന്ത്രവാദിനിയുടെ അടുത്തെത്തിച്ചത്.
യുവാവിന്റെ ശരീരത്തില്‍ ബാധ കയറിയതാണെന്ന് സ്ത്രീ പറഞ്ഞു. ബാധ ഒഴിപ്പിയ്ക്കുന്നതിന് സൂര്യോദയത്തിന് മുന്‍പ് നദിയില്‍ വച്ച് മന്ത്രവാദം നടത്തണമെന്നും സ്ത്രീ പറഞ്ഞു.
തുടര്‍ന്ന് യുവാവിനെ മന്ത്രവാദിനിയുടെ അടുത്ത് നിര്‍ത്തിയശേഷം ബന്ധുക്കള്‍ വീട്ടിലേയ്ക്ക് പോയി. പിറ്റേന്നാണ് യുവാവിന്റെ ജഡമ നദിയില്‍ കണ്ടത്. യുവാവിന് അപസ്മാരമായിരുന്നെന്ന് ഇയാളെ മുന്‍പ് ചികിത്സിച്ചിരുന്ന ഡോക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications