കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെ കൊല്ലാന്‍ പാമ്പിനെ വിട്ട് കടിപ്പിച്ചു,പദ്ധതി പാളിയപ്പോള്‍ കാമുകൻ തല്ലി കൊന്നു

  • By ഭദ്ര
Google Oneindia Malayalam News

കോയമ്പത്തൂര്‍: പ്രണയ സാഫല്യത്തിന് വേണ്ടി ഭര്‍ത്താവിനെ തല്ലിക്കൊന്ന യുവതിയും കാമുകനും അറസ്റ്റില്‍. ആഗസ്റ്റ് 8നാണ് കാമുകനായ റാമിനെ കൊണ്ട് ഭര്‍ത്താവായ ശക്തിവേലിനെ(35) കൊല്ലാന്‍ ഭാര്യ ശാരദ ആവശ്യപ്പെട്ടത്. കൂടെ പണവും വാഗ്ദാനം ചെയ്തിരുന്നു.

ഭര്‍ത്താവിനെ കൊല്ലാല്‍ രണ്ട് മാസം മുന്‍പ് ഇവര്‍ ശ്രമിച്ചിരുന്നു. ബെഡ്‌റൂമില്‍ മൂര്‍ഖന്‍ പാമ്പിനെ വിട്ട് കടിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ പാമ്പ് മുറിയില്‍ നിന്നും പുറത്തേക്ക് പോയി. പിന്നീട് വഴിയില്ലാതെ വന്നപ്പോഴാണ് തല്ലിക്കൊല്ലാന്‍ പദ്ധതിയിട്ടത്.

murder4-

ഭര്‍ത്താവിനെ കൊന്നാല്‍ 15,000 രൂപയും ജിം സെന്റര്‍ തുടങ്ങാന്‍ 5 ലക്ഷം രൂപയും യുവതി ഓഫര്‍ ചെയ്തിരുന്നു. സ്വന്തമായി കട നടത്തുന്ന റാമിന്റെ സഹായിയായ കൃഷ്ണ(24) എന്ന യുവാവിനെയും കൂട്ടിയാണ് കൊലപാതകം നടത്തിയത്.

തലയ്ക്കടിച്ച് കൊന്ന് വാട്ടര്‍ ടാങ്കിന് കീഴെ കുഴിയെടുത്ത് മൃതദേഹം കുഴിച്ച് മൂടുകയായിരുന്നു. എന്നാല്‍ ആഗസ്റ്റ് 9 ന് തന്നെ യുവതി പോലീസ് പിടിയിലായി. അപ്പോഴാണ് പ്രണയത്തിന്റെ കഥ പുറത്ത് വന്നത്. മൂന്ന് പേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

English summary
The paramour of a 32-year-old woman, who had beaten his lover's husband to death, told police on Tuesday that they had initially scouted for poisonous snakes for several days to execute the murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X