മൊബൈൽ ഫോൺ ഹെഡ്സെറ്റിൽ പാട്ട് കേട്ട് കിടന്നുറങ്ങിയ യുവതി ഷോക്കേറ്റ് മരിച്ചു... ചലനമറ്റ് കിടക്കയിൽ...
കാനത്തൂർ സ്വദേശിനിയായ ഫാത്തിമ(46)യാണ് മൊബൈൽ ഫോൺ ഹെഡ്സെറ്റിൽ നിന്നും ഷോക്കേറ്റ് മരിച്ചത്.
ചെന്നൈ: മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നവരാണ് നമ്മളെല്ലാം. ഹെഡ്സെറ്റുകളും ഇയർഫോണുകളും ഉപയോഗിച്ചായിരിക്കും മിക്കവരുടെയും പാട്ട് കേൾക്കൽ. രാത്രി ഉറക്കം വരാനായി പാട്ട് കേട്ട് കിടക്കുന്നവരും കുറവല്ല. ഇവരുടെയും ആശ്രയം ഹെഡ്സെറ്റുകൾ തന്നെ. എന്നാൽ ഹെഡ്സെറ്റ് ഉപയോഗിച്ച് മൊബൈൽ ഫോണിൽ പാട്ട് കേൾക്കുന്നവർ അൽപം ജാഗ്രത പാലിക്കണമെന്നാണ് ചെന്നൈയിലുണ്ടായ അപകടം ചൂണ്ടിക്കാണിക്കുന്നത്.
രാത്രിയിൽ കിടന്നുറങ്ങിയ യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മൊബൈൽ ഫോൺ ഹെഡ്സെറ്റായിരുന്നു വില്ലൻ. മൊബൈൽ ഫോണിൽ ഹെഡ്സെറ്റ് ഉപയോഗിച്ച് പാട്ട് കേട്ട് കിടന്നുറങ്ങിയ യുവതിയെയാണ് പിറ്റേദിവസം ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈയിലെ കാനത്തൂരിലുണ്ടായ സംഭവം ഇങ്ങനെ...

ഫാത്തിമ...
ചെന്നൈ കാനത്തൂർ സ്വദേശിനിയായ ഫാത്തിമ(46)യാണ് മൊബൈൽ ഫോൺ ഹെഡ്സെറ്റിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. ശനിയാഴ്ച രാത്രി കിടന്നുറങ്ങിയ ഫാത്തിമയെ പിറ്റേദിവസം രാവിലെയാണ് കിടപ്പുമുറിയിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ ഏറെനേരം കഴിഞ്ഞിട്ടും ഭാര്യ എഴുന്നേൽക്കാത്തതിനെ തുടർന്ന് ഭർത്താവ് അബ്ദുൽ കലാം കിടപ്പുമുറിയിലെത്തി ഫാത്തിമയെ വിളിച്ചിരുന്നു. എന്നാൽ പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ഫാത്തിമ ചലനമില്ലാതെ കിടക്കുന്നത് ഭർത്താവ് ശ്രദ്ധിച്ചത്.

മരണം...
ചലനമറ്റ് കിടന്നിരുന്ന ഫാത്തിമയെ ഭർത്താവ് ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ഫാത്തിമയുടെ ജീവൻ നഷ്ടമായിരുന്നെന്നാണ് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ എന്താണ് ഫാത്തിമയുടെ മരണകാരണമെന്ന് വ്യക്തമായി പറയാൻ ഭർത്താവിനായില്ല. വൈദ്യുതാഘാതമേറ്റാണ് യുവതി മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചെങ്കിലും കിടന്നുറങ്ങിയിരുന്ന ഭാര്യയ്ക്ക് എങ്ങനെ ഷോക്കേറ്റെന്നായിരുന്നു കലാമിന്റെ സംശയം.

കേസ്...
ഷോക്കേറ്റാണ് യുവതി മരിച്ചതെന്നും, മരണത്തിൽ അസ്വഭാവികതയുണ്ടെന്നും വ്യക്തമായതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് കാനത്തൂർ പോലീസ് ആശുപത്രിയിലെത്തി ഡോക്ടർമാരിൽ നിന്നും ഭർത്താവിൽ നിന്നും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ സിആർപിസി സെക്ഷൻ 174 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. സിആർപിസി സെക്ഷൻ 174 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

വൈദ്യുതാഘാതം...
പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് യുവതി മരണപ്പെട്ടത് എങ്ങനെയാണെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. ഷോക്കേറ്റാണ് യുവതി മരിച്ചതെന്ന് ഡോക്ടർമാർ ഉറപ്പിച്ച് പറഞ്ഞതോടെ യുവതിയുടെ ഭർത്താവിനെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഭർത്താവിന്റെ മൊഴിയിൽ നിന്നാണ് ശനിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുമ്പോൾ മൊബൈൽ ഫോൺ ഹെഡ്സെറ്റിൽ പാട്ട് കേട്ടിരുന്നതായി വ്യക്തമായത്. തുടർന്ന് യുവതിയുടെ മൊബൈൽ ഫോണും ഹെഡ്സെറ്റും പരിശോധിച്ചതോടെയാണ് ഹെഡ്സെറ്റിലൂടെയാണ് ഷോക്കേറ്റതെന്ന് മനസിലായത്. ഷോർട്ട് സർക്യൂട്ട് കാരണാകാം വൈദ്യുതാഘാതമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം.












Click it and Unblock the Notifications