ആണിന് മേല്‍ പെണ്ണ് വീണു; രണ്ടും മരിച്ചു
നോയിഡ: ഒരാള്‍ക്ക് മേല്‍ മറ്റൊരാള്‍ വീണാല്‍ എന്ത് സംഭവിക്കും? എന്തും സംഭവിക്കാം. മരണം വരെ. എവിടെനിന്ന് എങ്ങനെ വീഴുന്നു എന്നതാണ് പ്രശ്‌നം.
മൂന്നാം നിലയില്‍ നിന്ന് ഒരു പെണ്‍കുട്ടി താഴേക്ക് വീണു. താഴെ നിന്നിരുന്ന ഒരു മധ്യവയസ്‌കന്റെ തലയിലേക്കാണ് വീണത്. രണ്ട് പേരും ഉടന്‍ തന്നെ മരിക്കുകയും ചെയ്തു.

നോയിഡയില്‍ 2013 സെപ്റ്റംബര്‍ 19 നാണ് സംഭവം നടന്നത്. 20 വയസ്സുകാരിയായ പൂനം തിവാരിയും 60 കാരനായ ഓം പ്രകാശും ആണ് മരിച്ചത്. സലര്‍പൂരിലെ ഒരു അപാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയിലെ താമസക്കാരിയായിരുന്നു പൂനം. വസ്ത്രം ഉണക്കാന്‍ ഇടുന്നതിനിടെ കാല്‍ വഴുതി താഴെ വീഴുകയായിരുന്നു. തൂപ്പുകാരനായ ഓം പ്രകാശ് താലെ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍.
രണ്ട് പേരേയും ഉടന്‍ തന്നെ അടുത്തുള്ള ജില്ല ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്നാണ് പോലീസിന്റെ നിഗമനം.
ഭര്‍ത്താവ് രമാകാന്ത് തിവാരിക്കൊപ്പമായിരുന്നു പൂനം താമസിച്ചിരുന്നത്. അപകടം നടക്കുന്ന സമയത്ത് രമാകാന്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. നോയിഡയിലെ സെക്ടര്‍ 50 ലെ താമസക്കാരനാണ് ഓം പ്രകാശ്.












Click it and Unblock the Notifications