കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗമ്യ ആവര്‍ത്തിക്കപ്പെടുന്നു!! ലേഡീസ് കോച്ചില്‍ കൂട്ടമാനഭംഗം തടഞ്ഞ യുവതിക്ക് സംഭവിച്ചത്

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ കൂട്ടമാനഭംഗപ്പെടുത്താന്‍ ശ്രമം. ലോഡീസ് കോച്ചില്‍ യാത്രചെയ്യുകയായിരുന്ന .യുവതിയാണ് കൂട്ടമാനഭംഗ ശ്രമത്തിന് ഇരയായത്.

  • By Gowthamy
Google Oneindia Malayalam News

കൊല്‍ക്കത്ത: ജോലി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെ ലേഡീസ് കോച്ചില്‍ വച്ചുണ്ടായ പീഡന ശ്രമം തടഞ്ഞതിന് സൗമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് ആരും മറന്നിട്ടുണ്ടാകില്ല. നീതി പീഠം കണ്ണടച്ചതു കൊണ്ടും സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ടും സൗമ്യയുടെ ഘാതകനായ ഗോവിന്ദച്ചാമി ഇന്നും സുരക്ഷിതനായി കഴിയുന്നു. എന്നാല്‍ സമാനമായ സംഭവം ആവര്‍ത്തിക്കുകയാണ്.

ഓടുന്ന ട്രെയിനില്‍ കൂട്ടമാനഭംഗം തടഞ്ഞ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. കൊല്‍ക്കത്തയിലെ ഹറോവ സ്‌റ്റേഷനു സമീപമാണ് സംഭവം. ലേഡീസ് കോച്ചില്‍ വച്ചാണ് 32 വയസുള്ള യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഇത് തടഞ്ഞപ്പോഴായിരുന്നു യുവതിയെ തള്ളിയിട്ടത്. കാലുകള്‍ക്കും തലയ്ക്കും തോളിനും ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലാണ്.

rape

റെയില്‍വെ പാളത്തിനു സമീപത്തെ നെല്‍പ്പാടത്ത് അബോധാവസ്ഥയില്‍ ഏഴു മണിക്കൂറോളമാണ് യുവതി കിടന്നത്. ഇതുവഴി പോയവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ബാറാസത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. രണ്ട് കാലിനും ശ്‌സ്ത്രക്രിയ നടത്തി.

അതേസമയം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരെ കുറിച്ച് പോലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല. ബസിര്‍ഹത് സ്റ്റേഷനില്‍ നിന്നാണ് യുവതി കയറിയത്. ഹറോറ സ്‌റ്റേഷനിലെത്തിയപ്പോള്‍ എല്ലാ വനിതാ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ഇറങ്ങി. അപ്പോള്‍ കുറച്ച് യുവാക്കള്‍ വന്നു.

ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു- യുവതി പറയുന്നു. നിലവിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ലെന്ന് യുവതി പറയുന്നു. തുടര്‍ന്ന് പ്രതിരോധിച്ചപ്പോഴാണ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടതെന്ന് യുവതി പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

English summary
A 32-year-old woman was allegedly pushed off a ladies' compartment of a moving train near Haroa station on Sealdah-Hasnabad section after she tried to resist a gang of molesters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X