Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനില്‍ കള്ളന്മാരുടെ പിടിച്ചുപറി ചെറുത്ത യുവതിക്ക് ദാരുണാന്ത്യം

ട്രെയിനില്‍ പിടിച്ചുപറിക്കാരെ നേരിട്ട യുവതിക്ക് ദാരുണാന്ത്യം.

ദില്ലി: ട്രെയിനില്‍ പിടിച്ചുപറിക്കാരെ നേരിട്ട യുവതിക്ക് ദാരുണാന്ത്യം. പഴയ ദില്ലി റെയില്‍വെ സ്റ്റേഷന് അടുത്തായിരുന്നു സംഭവം. ഞായറാഴ്ച പുലര്‍ച്ചയോടെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പഴ്‌സ് കള്ളന്മാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇത് ചെറുത്ത യുവതി ട്രെയിനില്‍നിന്നും താഴേക്കേവീഴുകയായിരുന്നു.

ആശുപത്രിയിലേക്ക്ക പോകുന്നവഴിയാണ് ഇവര്‍ മരിച്ചത്. സംഭവത്തില്‍ സ്ത്രീയുടെ മകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നാല്‍പതുകാരിയായ സുധിര്‍ എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഒപ്പമുണ്ടായിരുന്ന മകന്‍ പറഞ്ഞു. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചുവരികയാണ്.

blood-04-1504497821.jpg -Properties

കഴിഞ്ഞദിവസം ദില്ലി നഗരത്തിലും സമാന രീതിയിലുള്ള സംഭവം അരങ്ങേറിയിരുന്നു. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ പഴ്‌സ് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ തട്ടിയെടുത്തു. പഴ്‌സ് സ്ത്രീ ബലമായി പിടിച്ചതോടെ അവര്‍ റോഡില്‍ തലയടിച്ചുവീഴുകയായിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മോഷ്ടാക്കളെ ഇതുവരെ പിടികൂടിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+