ജാതിയും മതവും ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് വേണം: കോടതിയെ സമീപിച്ച് യുവതി
അഹമ്മദാബാദ്: മതവും ജാതിയും സര്‍ട്ടിഫിക്കറ്റില്‍ നിന്ന് നീക്കണമെന്നും ഇവ രണ്ടും ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് അനുവദിക്കണം എന്നാവശ്യപ്പെട്ടും യുവതി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നാണ് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് യുവതി ആവശ്യവുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
ജാതിയുടെ പേരില്‍ താന്‍ സമൂഹത്തില്‍ നിന്ന് ഒരുപാട് യാതനകള്‍ ഏറ്റുവാങ്ങിയെന്നും അതിനാലാണ് തന്റെ വ്യക്തിത്വത്തില്‍ നിന്ന് ജാതിയെയും മതത്തെയും നീക്കം ചെയ്യണമെന്ന തീരുമാനത്തില്‍ എത്തിയതെന്നും ഹര്‍ജിയില്‍ യുവതി പറയുന്നു. ഭാവിയില്‍ താന്‍ ജാതിയും മതവും എവിടെയും പരാമര്‍ശിക്കില്ലെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ജാതിയുടെ പേരില്‍ തന്നോട് പലരും മോശമായി പെരുമാറിയിട്ടുണ്ട്. ഇത്തരത്തിലൊരു വിവേചനത്തില്‍ നിന്നും രക്ഷപ്പെടാനാണ് തീരുമാനമെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.

രാജ്‌ഗോര്‍ ബ്രാഹ്‌മിണ്‍ സമുദായത്തില്‍ ഉള്‍പ്പെടുന്നയാളാണ് താനെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. അഹമ്മദാബാദില്‍ ഐടി ജീവനക്കാരിയായിരുന്നു കാജല്‍. അതേ സമയം യുവതിയുടെ ഹര്‍ജി അടുത്ത ആഴ്ച കോടതി പരിഗണിക്കും. ശാസ്ത്രത്തില്‍ ബിരുദം നേടിയ കാജല്‍ ജീവനക്കാരിയിയിരുന്നു. വീട്ടുകാരുമായി പിണങ്ങിയ കാജല്‍ പിന്നീട് സൂറത്തിലേക്ക് താമസം മാറ്റി. യുവതിയുടെ അപേക്ഷ അടുത്ത ആഴ്ച പരി?ഗണിക്കുമെന്ന് കോടതി അറിയിച്ചു.
മുമ്പ് ഹിന്ദുമതത്തില്‍ നിന്ന് നിരീശ്വര വാദത്തിലേക്ക് മതം മാറ്റണമെന്നാവശ്യപ്പെട്ട് രജ്വീര്‍ ഉപാധ്യായ എന്ന യുവാവ് അഹമ്മദാബാദ് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കലക്ടര്‍ അപേക്ഷ തള്ളുകയായിരുന്നു. പിന്നീട് ഇയാളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.












Click it and Unblock the Notifications