ഭര്‍ത്താവ് വൈഫ് സ്വാപ്പിങിന് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി
ഭുവനേശ്വര്‍: ഭര്‍ത്താവ് തന്നെ വൈഫ് സ്വാപ്പിങിന് നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി. സബ്യസാചി മിശ്ര എന്ന യുവാവിനെതിരെ ഭാര്യ ലോപമുദ്രയാണ് പരാതി നല്‍കിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ അന്നുമുതല്‍ ശാരീരികമായും മാനസികമായും ഇയാള്‍ പീഡിപ്പിക്കുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു.
വിവാഹം കഴിഞ്ഞ് ഹണിമൂണിന് പോയപ്പോഴാണ് പ്രമുഖ വ്യവസായിയുടെ കൂടെ പോകാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടത്. ഒഡീഷയിലെ പ്രമുഖ വ്യവസായിയുടെ മകനാണ് സബ്യസാചി മിശ്ര. ഭര്‍ത്താവിന്റെ വീട്ടുക്കാര്‍ക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്.

വിവാത്തിനു മുന്‍പ് ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നും വിവാഹം കഴിഞ്ഞും ഇത് തുടര്‍ന്നു വരികയാണെന്നും പറയുന്നു, ചോദ്യം ചെയ്ത യുവതിയെ തല്ലി അവശയാക്കി എന്നാണ് പറയുന്നത്. ആശുപത്രി രേഖകളും ചിത്രങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.
ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും വൈഫ് സ്വാപ്പിങ് സര്‍വ്വ സാധാരണമായി നടക്കുന്നുണ്ട്. പാര്‍ട്ടിക്കെത്തിയ ആണുങ്ങള്‍ കാറിന്റെ താക്കോല്‍ ഒരുമിച്ച് ഇടുന്നു. അതില്‍ നിന്നും എടുക്കുന്ന കാറിന്റെ കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്ത ആളുടെ കൂടെ പോകണം. ഇങ്ങനെയാണത്രെ കാര്യങ്ങള്‍.












Click it and Unblock the Notifications