സ്ത്രീയുടെ ചെവിയില്‍ ജീവനുള്ള എട്ടുകാലി!!!
ഹെബ്ബല്‍: കലശലായ തലവേദനയുമായാണ് 49 കാരിയായ ലക്ഷ്മി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തലവേദനയുടെ യഥാര്‍ത്ഥ കാരണക്കാരന്‍ ചെവിക്കുള്ളിലായിരുന്നു. ജീവനുള്ള എട്ടുകാലിയെ ആണ് ലക്ഷ്മിയുടെ ചെവിയില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
വീടിന്റെ വരാന്തയില്‍ ഉച്ചമയക്കത്തിലായിരുന്ന ലക്ഷ്മി ചെവിയില്‍ എന്തോ വസ്തു ഇരിക്കുന്ന തോന്നലുണ്ടായപ്പോഴാണ് ഉറക്കമുണര്‍ന്നത്. കൈകൊണ്ട് പുറത്തെടുക്കാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. ക്രമേണ ചെവിയില്‍ കഠിനമായ വേദന അനുഭവപ്പെട്ടു തുടങ്ങി. തലവേദനയും കലശലായി. തുടര്‍ന്നാണ് ലക്ഷ്മി ഭര്‍ത്താവുമൊത്ത് ഹെബ്ബലിലെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലില്‍ എത്തുന്നത്. ഇവിടുത്തെ ഡോക്ടര്‍മാരാണ് ലക്ഷ്മിയുടെ ചെവിയില്‍ നിന്നും ജീവനുള്ള വലിയ എട്ടുകാലിയെ പുറത്തെടുത്തത്.

ലക്ഷ്മിയുടെ ചെവിയില്‍ നിന്നും എട്ടുകാലിയെ പുറത്തെടുക്കുന്ന വീഡിയോയും ഡോക്ടര്‍മാര്‍ ഷൂട്ട് ചെയ്തു. ജീവനുള്ള ജീവി മനുഷ്യ ശരീരത്തിലെ ഏതെങ്കിലും അവയവത്തിനുള്ളിലിരിക്കുമ്പോള്‍ പുറത്തെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലക്ഷ്മി ഏറെ ഭയപ്പെട്ടിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications