സ്ത്രീധനം നല്‍കിയില്ല, ഭര്‍ത്താവ് ഭാര്യയെ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു
സരണ്‍: സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകളോട് കാണിക്കുന്ന ക്രൂരത അവസാനിച്ചിട്ടില്ല. ഇപ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ അനുഭവിക്കുന്നത് മൃഗീയവും മനുഷ്യത്വപരവുമായ കാര്യമാണ്. ബിഹാറിലെ സരണ്‍ എന്ന പ്രദേശത്ത് നടന്ന സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. ഒരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ഗതി ഉണ്ടാകല്ലേയെന്നാണ് പറയുന്നത്.
വിവാഹം കഴിഞ്ഞ് രണ്ട് മാസം പോലും ആയില്ല സ്ത്രീധന പ്രശ്‌നം തുടങ്ങിയിരുന്നു. ഒടുവില്‍ സ്ത്രീധനം കിട്ടില്ലെന്ന് കണ്ടപ്പോള്‍ ഭര്‍ത്താവ് ചെയ്തതെന്താണെന്നോ? സ്വന്തം ഭാര്യയെ അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റു. ഏഴ് ലക്ഷം രൂപയ്ക്കാണ് യുവതിയെ വിറ്റത്.

സ്ത്രീധനം
സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ അനുഭവിക്കുന്നത് ഇപ്പോഴും മൃഗീയമാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായ യുവതിയെ ഭര്‍ത്താവ് പണത്തിനു വേണ്ടി വില്‍ക്കുകയാണ് ചെയ്തത്.

അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റു
ഭര്‍ത്താവ് മാത്രമല്ല ഭര്‍ത്താവിന്റെ സഹോദരിയും ചേര്‍ന്നാണ് യുവതിയെ അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്. ഏഴ് ലക്ഷം രൂപയ്ക്കാണ് യുവതിയെ വിറ്റത്.

രക്ഷപ്പെട്ടു
സംഭവം എങ്ങനെയോ മനസിലാക്കിയ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഭര്‍ത്തൃ വീട്ടുകാര്‍ ആവശ്യപ്പെട്ട പണം യുവതിയുടെ വീട്ടുകാര്‍ക്ക് നല്‍കാനായില്ല. കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.

ഉപദ്രവം
രണ്ടുലക്ഷം രൂപയും മോട്ടോര്‍ സൈക്കിളും സ്ത്രീധനമായി നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍ പറഞ്ഞ സമയത്ത് കിട്ടാതായപ്പോള്‍ യുവതിയെ ഉപദ്രവിക്കുകയായിരുന്നു.

കരാര്‍ ഉറപ്പിച്ചിരുന്നു
സിനിമാ നിര്‍മ്മാതാക്കളുമായി കരാറില്‍ ഒപ്പിട്ട് പണം കൈപ്പറ്റിയ ഭര്‍ത്താവും സഹോദരിയും യുവതിയെ പിറ്റേ ദിവസം കൈമാറാനാണ് ആലോചിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications