6ജോഡി അടിവസ്ത്രം,2കിലോ സ്വര്‍ണം,സ്ത്രീ അറസ്റ്റില്‍
മുംബൈ: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കടത്താന്‍ ശ്രമിച്ച കെനിയന്‍ യുവതി മുംബൈയില്‍ പിടിയില്‍. 2.14 കിലോ സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ഇതിനായി ഇവര്‍ ആറ് ജോഡി അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചു. ജാമ ദാബിര്‍ എന്നാണ് അറസ്റ്റിലായ യുവതിയുടെ പേര്. ഇത് മൂന്നാം തവണയാണ് യുവതി ഇന്ത്യയില്‍ എത്തുന്നത്.
മുംബൈ വിമാനത്താവളത്തിലെത്തിയ സ്ത്രീ നടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടതോടെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടായത്. നെയ്‌റോബിയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ചതായിരുന്നു ഇവര്‍. സംശയം തോന്നിയതിനെത്തുടര്‍ന്ന് വനിത ഉദ്യോഗസ്ഥരെക്കൊണ്ട് സ്ത്രീയെ പരിശോധിപ്പിച്ചു.

തുടര്‍ന്നാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. ആഭരണങ്ങള്‍ ആര്‍ക്കോ കൈമാറുന്നതിനാണ് സ്ത്രീ എത്തിയതെന്നുറപ്പായി. മുമ്പും സ്ത്രീ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അന്ന് ഇവര്‍ സ്വര്‍ണം കടത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.ഒരു ലക്ഷം രൂപയുടെ പിഴ അടച്ചാണ് സ്ത്രീയെ ജാമ്യത്തില്‍ വിട്ടത്.












Click it and Unblock the Notifications