കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിതമെന്ന് ആരോപണം; യുവതിക്ക് നാട്ടുകാര്‍ വിധിച്ച ശിക്ഷ ക്രൂരം, ഭര്‍ത്താവിനെ തോളിലേറ്റി...

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിന്ന് നടുക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അവിഹിതമാരോപിച്ച് യുവതിയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഭര്‍ത്താവിനെ തോളിലേറ്റി നടക്കാനും നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ തുടര്‍ച്ചയായി അടിക്കുകയായിരുന്നു. ആരും യുവതിയെ രക്ഷിച്ചില്ല. കണ്ടുനിന്നവരെല്ലാം ആര്‍പ്പും വിളിയുമായിരുന്നു. യുവതി ഭര്‍ത്താവിനെ തോളിലേറ്റി പാടുപെട്ടു നടക്കുന്ന ദശ്യം എല്ലാവരും മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലുമായിരുന്നു.

m

വീഡിയോ പുറത്ത് വന്നതോടെ പ്രതിഷേധം ഉയര്‍ന്നു. ഒടുവില്‍ പോലീസ് ഇടപെടാന്‍ നിര്‍ബന്ധിതരായി. ഭര്‍ത്താവിനും മറ്റു ചിലര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ജാബുവ ജില്ലയിലാണ് സംഭവം.

Recommended Video

cmsvideo
Bloomberg Reported Indias virus cases has rapid growth than any other countries | Oneindia Malayalam

ഗുജറാത്തിലായിരുന്നു യുവതിയും ഭര്‍ത്താവും. അവിടെയാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഞായറാഴ്ച മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. ശേഷം ഇയാള്‍ കുടുംബാഗങ്ങളോട് യുവതിയെ കുറിച്ച് പരാതി പറയുകയായിരുന്നു. യുവതിക്ക് തന്റെ കൂടെ ജോലി ചെയ്യുന്ന വ്യക്തിയുമായി ബന്ധമുണ്ട് എന്നാണ് ഭര്‍ത്താവ് വീട്ടുകാരോട് പറഞ്ഞത്. സംഭവം അയല്‍ക്കാരും നാട്ടുകാരും അറിഞ്ഞു. യുവതി കുറ്റക്കാരിയാണെന്ന് അവര്‍ വിധിച്ചു. ശേഷമാണ് ശിക്ഷ പ്രഖ്യാപിച്ചത്.

ഭര്‍ത്താവിനെ തോളിലേറ്റി നടക്കണമെന്നായിരുന്നു ശിക്ഷ. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ തോളിലേറി. എന്നാല്‍ യുവതിക്ക് ഭര്‍ത്താവിന്റെ ഭാരം താങ്ങാന്‍ സാധിച്ചില്ല. അവര്‍ വീണു. അപ്പോഴേക്കും നാട്ടുകാര്‍ അടി തുടങ്ങി. ചിലര്‍ വടി ഉപയോഗിച്ചു കുത്തി. യുവതി വീണ്ടും എഴുന്നേറ്റ് ഭര്‍ത്താവിനെ തോളിലേറ്റി. പാടു പെട്ടു നടന്നു. അപ്പോള്‍ നാട്ടുകാര്‍ ആഹ്ലാദത്തോടെ കൈയ്യടിച്ചു. വളരെ ക്രൂരമായ കാഴ്ചയായിരുന്നു വീഡിയോയില്‍. ഇത് പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയര്‍ന്നതും പോലീസ് നടപടി സ്വീകരിച്ചതും.

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ നിരോധനം; ദുബായ് വിസ അനുവദിക്കുന്നു, പുതിയ വിവരംകുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ നിരോധനം; ദുബായ് വിസ അനുവദിക്കുന്നു, പുതിയ വിവരം

English summary
Woman Forced To Carry Husband in her shoulders as punishment in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X