കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂര്‍ണ ഗര്‍ഭിണിക്ക് ചികില്‍സ നിഷേധിച്ചു; ഇടനാഴിയില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രസവം, നടുക്കുന്ന സംഭവം

Google Oneindia Malayalam News

ലഖ്‌നൗ: ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും കുറ്റകരമായ അവഗണന പൂര്‍ണഗര്‍ഭിണിക്ക് സമ്മാനിച്ചത് നരകയാതന. ആശുപത്രിയിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ചികില്‍സ നിഷേധിക്കപ്പെട്ട യുവതി ആളുകള്‍ക്കിടയില്‍ ആശുപത്രിയിലെ ഇടനാഴിയില്‍ പ്രസവിച്ചു. ഉത്തര്‍ പ്രദേശിലെ ഫാറൂഖാബാദിലുള്ള രാം മനോഹര്‍ ലോഹ്യ ഗവണ്‍മെന്റ് ആശുപത്രിയിലാണ് നടുക്കുന്ന സംഭവം.

Delivery

പ്രസവ ശേഷം നല്‍കാന്‍ കിടക്കയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ പൂര്‍ണഗര്‍ഭിണിയെ അഡ്മിറ്റ് ചെയ്യാതിരുന്നത്. പ്രസവ വേദനയുമായി എത്തിയ യുവതിയോടാണ് ഡോക്ടര്‍മാര്‍ ക്രൂരത കാണിച്ചത്. മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫാറൂഖാബാദ് ജില്ലയിലെ അത്യാധുനിക സൗകര്യമുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയാണ് രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍.

മന്‍മോഹന്‍ സിങിന് എതിരില്ല; വീണ്ടും രാജ്യസഭയില്‍, ഡിഎംകെ നിരസിച്ചപ്പോള്‍ രക്ഷയായി രാജസ്ഥാന്‍മന്‍മോഹന്‍ സിങിന് എതിരില്ല; വീണ്ടും രാജ്യസഭയില്‍, ഡിഎംകെ നിരസിച്ചപ്പോള്‍ രക്ഷയായി രാജസ്ഥാന്‍

യുവതി ആശുപത്രിയിലെ ഇടനാഴിയില്‍ പ്രസവിക്കുന്ന രംഗം ചിലര്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറുകയുമായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയുടെ ദൃശ്യമാണ് വീഡിയോയില്‍. കുഞ്ഞിനെ നിലത്ത് കിടത്തിയരിക്കുന്നതും കാണാം. അല്‍പ്പ നേരം കഴിഞ്ഞ് യുവതിയുടെ ബന്ധുവെന്ന് തോന്നിക്കുന്ന മറ്റൊരു സ്ത്രീ കുഞ്ഞിനെ എടുക്കുകയും തുണിയില്‍ പൊതിയുകയും ചെയ്തു.

പ്രസവ ശേഷം യുവതിയെ ഡോക്ടര്‍മാര്‍ ലേബര്‍ റൂമിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തെ കുറിച്ച് ജില്ലാ കളക്ടര്‍ മോണിക്കാ റാണി അന്വേഷണം ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. 2017ലും ഫാറൂഖാബാദിലെ ഈ ആശുപത്രി മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. മരുന്നുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശുക്കള്‍ മരിച്ചതായിരുന്നു അന്നത്തെ വാര്‍ത്ത.

English summary
Woman Forced To Give Birth Hospital Corridor, Reports in Utter Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X