കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരീഅത്ത് നിയമത്തിന്റെ പേരില്‍ മുസ്ലിം യുവതിയോട് ക്രൂരത; ഭര്‍തൃപിതാവിനൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ശരീഅത്ത് നിയമത്തിന്റെ പേരില്‍ മുസ്ലിം യുവതിയോട് ക്രൂരമായി പെരുമാറി | Oneindia Malayalam

ലഖ്‌നൗ: ശരീഅത്ത് നിയമത്തിന്റെ പേരില്‍ മുസ്ലിം യുവതിയോട് ക്രൂരമായി പെരുമാറിയെന്ന് ആരോപണം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെയാണ് പരാതി. യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഈ ക്രൂരത കാണിച്ചതത്രെ. ഭര്‍ത്താവിന്റെ പിതാവിനൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് യുവതി പറയുന്നു. പിന്നീട് മറ്റൊരിക്കല്‍ ഭര്‍ത്താവിന്റെ സഹോദരനൊപ്പവും അന്തിയുറങ്ങാന്‍ നിര്‍ബന്ധിച്ചുവത്രെ.

എതിര്‍ത്തപ്പോള്‍ ശരീഅത്ത് നിയമത്തെ എതിര്‍ത്തുവെന്നും ഇസ്ലാമില്‍ നിന്ന് പുറത്തുപോകുമെന്നും ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയത്രെ. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ ഇതെല്ലാം ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ പുറത്തുവരുന്നത് കൃത്യമായ അജണ്ടയോടെയാണെന്ന് മുസ്ലിം നേതാക്കള്‍ പ്രതികരിച്ചു. വിവരങ്ങള്‍ ഇങ്ങനെ....

ഉത്തര്‍പ്രദേശിലെ ബറേലിയില്‍

ഉത്തര്‍പ്രദേശിലെ ബറേലിയില്‍

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് വിവാദമായ സംഭവം. ഷബീന എന്ന യുവതി ഭര്‍ത്താവിന്റെ വീട്ടുകര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്. പല തവണ വിവാഹ മോചനം ചെയ്യപ്പെട്ട ഷബീന നിരവധി പുരുഷന്‍മാരെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നാണ് പരാതി. നിക്കാഹ് ഹലാല എന്ന സമ്പ്രദായത്തിന്റെ ഭാഗമായിട്ടായിരുന്നുവത്രെ ഈ ക്രൂരത.

നേരത്തെ മുത്തലാഖ് ചൊല്ലി

നേരത്തെ മുത്തലാഖ് ചൊല്ലി

നേരത്തെ മുത്തലാഖ് ചൊല്ലിയാണ് ഭര്‍ത്താവ് ഷബീനയെ വിവാഹ മോചനം നടത്തിയത്. വീണ്ടും ഇയാള്‍ക്ക് ഷബീനയെ വിവാഹം ചെയ്യണമെന്ന് തോന്നി. ഇതിന് വേണ്ടിയാണ് ഭര്‍തൃപിതാവിനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചത്. പിന്നീട് ഭര്‍തൃപിതാവ് വിവാഹ മോചനം നടത്തിയ ശേഷം ആദ്യ ഭര്‍ത്താവായ മകന്‍ വീണ്ടും വിവാഹം ചെയ്യുകയായിരുന്നു.

 കുറച്ചുകാലം കഴിഞ്ഞപ്പോള്‍

കുറച്ചുകാലം കഴിഞ്ഞപ്പോള്‍

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഷബീനയെ ഭര്‍ത്താവ് വീണ്ടും വിവാഹ മോചനം നടത്തി. ശേഷം ഇയാള്‍ക്ക് വീണ്ടും വിവാഹം കഴിക്കണമെന്ന് തോന്നി. ഇത്തവണ നിക്കാഹ് ഹലാലാകുന്നതിന് വേണ്ടി ഭര്‍ത്താവിന്റെ സഹോദരനുമായി വിവാഹം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ ഷബീന എതിര്‍ക്കുകയായിരുന്നു.

ഇനി വിവാഹം ചെയ്യില്ല

ഇനി വിവാഹം ചെയ്യില്ല

ഇനി വിവാഹം ചെയ്യില്ലെന്ന് ഷബീന തീര്‍ത്തുപറഞ്ഞു. ഇതോടെ ഭര്‍ത്താവും വീട്ടുകാരും എതിര്‍ത്തു. ഇസ്ലാമില്‍ നിന്ന് പുറത്താകുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും ഷബീന വഴങ്ങിയില്ല. കൊന്നുകളയുമെന്നും ചിലര്‍ ഭീഷണിമുഴക്കി. തുടര്‍ന്നാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഷബീന തീരുമാനിച്ചത്.

മറ്റൊരു ഇര നിദാ ഖാന്‍

മറ്റൊരു ഇര നിദാ ഖാന്‍

ഷബീന പിന്നീട് നിദാ ഖാന്‍ എന്ന സ്ത്രീയുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. ദര്‍ഗാ ആലാ ഹസ്രത്ത് കുടുംബത്തിലേക്ക് വിവാഹം ചെയ്യപ്പെട്ട സ്ത്രീയാണ് നിദാ ഖാന്‍. ഇവരും വിവാഹ മോചിതയാണ്. ഷബീനയുടെ ജീവിതത്തിലുണ്ടായ കാര്യങ്ങള്‍ നേരിയ തോതില്‍ അനുഭവിക്കേണ്ടി വന്ന വ്യക്തിയാണ് നിദയും.

പോലീസില്‍ പരാതി നല്‍കി

പോലീസില്‍ പരാതി നല്‍കി

നിദയും ഷബീനയും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. വധഭീഷണിയുണ്ടെന്നും പോലീസിനെ അറിയിച്ചു. ശരീഅത്ത് നിയമം ലംഘിച്ചാല്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോകുമെന്ന് പ്രാദേശിക പണ്ഡിതന്‍മാര്‍ ഇരുവരോടും പറഞ്ഞുവെന്നു ആരോപണമുണ്ട്. അനന്തരഫലം ഗുരുതരമായിരിക്കുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയത്രെ.

മാധ്യമശ്രദ്ധ ലഭിക്കാന്‍

മാധ്യമശ്രദ്ധ ലഭിക്കാന്‍

കേസെടുത്ത കാര്യം സിറ്റി പോലീസ് സ്ൂപ്രണ്ട് അഭിനന്ദന്‍ സിങ് സ്ഥിരീകരിച്ചു. അന്വേഷണം തുടരുകയാണെന്നും ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കില്ലെന്നും എസ്പി പറഞ്ഞു. എന്നാല്‍, നിദയും ഷബീനയും ആരോപണം ഉന്നയിച്ചിരിക്കുന്നത് മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണെന്ന് ബറേലിയിലെ ശിഖാര്‍ ഇമാം മുഫ്തി ഖുര്‍ഷിദ് ആലം കുറ്റപ്പെടുത്തി.

പുറത്താക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ല

പുറത്താക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ല

തലാഖിനും നിക്കാഹ് ഹലാലയ്ക്കുമെതിരെ ഈ വേളയില്‍ ആരോപണങ്ങളുമായി രംഗത്തുവരുന്നത് മാധ്യമശ്രദ്ധ ലഭിക്കാനാണ്. ആരെയും ഇസ്ലാമില്‍ നിന്ന് പുറത്താക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ല. ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സ്വാഭാവികമായും ഇസ്ലാമില്‍ നിന്ന് പുറത്തുപോകുമെന്നും ഇമാം ഖുര്‍ഷിദ് ആലം പറഞ്ഞു.

എന്താണ് നിക്കാഹ് ഹലാല

എന്താണ് നിക്കാഹ് ഹലാല

വിവാഹ മോചനം നടത്തിയ സ്ത്രീയെ വീണ്ടും വിവാഹം ചെയ്യണമെന്ന് പുരുഷന് തോന്നിയാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് നിക്കാഹ് ഹലാല സമ്പ്രദായം കണക്കാക്കപ്പെട്ടിരുന്നത്. കൂടുതല്‍ ആലോചിക്കാതെ തിടുക്കത്തില്‍ ഭാര്യയെ വിവാഹ മോചനം ചെയ്യുന്ന പുരുഷന്‍മാര്‍ക്കുള്ള ശിക്ഷ കൂടിയായി ഇതിനെ പരിഗണിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷം അതേ സ്ത്രീയെ വീണ്ടും വിവാഹം ചെയ്യണമെന്ന് തോന്നിയാല്‍ മറ്റൊരു പുരുഷന്‍ അവരെ വിവാഹം ചെയ്ത്, വിവാഹമോചനം നടത്തിയാല്‍ മാത്രമേ സാധിക്കൂവെന്നതാണ് നിക്കാഹ് ഹലാല.

 20ന് സുപ്രീംകോടതി പരിഗണിക്കും

20ന് സുപ്രീംകോടതി പരിഗണിക്കും

നിക്കാഹ് ഹലാല സമ്പ്രദായം നിലവില്‍ മുസ്ലിംകള്‍ക്കിടയില്‍ വളരെ അപൂര്‍വമായിട്ടേ നടക്കാറുള്ളൂ. എന്നാല്‍ ഈ സമ്പ്രദായം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നതാണ് വാസ്തവം. ഇത്തരം റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നതും അതുതന്നെ. ഇതിനെതിരെ ഒരുകൂട്ടം ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 20ന് സുപ്രീംകോടതി ഹര്‍ജികളില്‍ വാദംകേള്‍ക്കും.

English summary
Woman Forced to Sleep With Father-in-law Under Nikah Halala, Faces Death Threats for Speaking Out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X