ഗോവ കടപ്പുറത്ത് അര്‍ധനഗ്നയായ യുവതിയുടെ മൃതശരീരം കണ്ടെത്തി
പനാജി: ഗോവയിലെ അരാംബോള്‍ ബീച്ചില്‍ അര്‍ധനഗ്നയായ യുവതിയുടെ മൃതശരീരം കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് കടല്‍ത്തീരത്ത് യുവതി മരിച്ചു കിടക്കുന്നതായി കണ്ടത്. യുവതിയെ തിരിച്ചറിയുന്നതിന് വേണ്ടത്ര രേഖകളൊന്നും ലഭിച്ചിട്ടില്ല.

അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ബീച്ചില്‍ നടന്ന പാര്‍ട്ടിയില്‍ യുവതിയെ മൂന്ന് ചെറുപ്പക്കാര്‍ക്കൊപ്പം കണ്ടവരുണ്ട്.
യുവതിക്കൊപ്പം കണ്ട യുവാക്കളെ തിരിച്ചറിഞ്ഞാല്‍ കേസിന് വഴിത്തിരിവ് ഉണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications