സ്ത്രീയുടെ അജ്ഞാത മൃതശരീരം റോഡരികില്‍, കഴുത്തറത്ത് കൈകള്‍ ബന്ധിച്ച നിലയില്‍
ഹൈദരാബാദ്: ഗാന്ധിപെറ്റ് ഏരിയയില്‍ സ്ത്രീയുടെ അജ്ഞാത മൃതശരീരം കണ്ടെത്തി. ഗാന്ധിപെറ്റിലെ കോളേജിന് സമീപത്ത് നിന്നും ഞായറാഴ്ചയാണ് മൃതശരീരം കണ്ടെത്തിയത്.
കഴുത്തറത്ത് കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു കാണപ്പെട്ടത്. 20നും 22നും ഇടയില്‍ പ്രായം തോന്നും. കല്ലുകള്‍ കൊണ്ട് ഉപദ്രവിച്ചതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്.

സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അടുത്തുള്ള കോളേജുകളിലും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ അടുത്തുള്ള ക്യാമറയില്‍ കറുത്ത നിറത്തിലുള്ള ബൈക്കില്‍ പെണ്‍കുട്ടിയുമായി ഒരാള്‍ യാത്ര ചെയ്യുന്നതായി കണ്ടെത്തി. കൂടുതല്‍ വിരങ്ങള്‍ക്കായി അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications