കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ ഭർത്താവിനെ 3 വർഷത്തിന് ശേഷം ടിക്ക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തി; ഒപ്പം മറ്റൊരു യുവതിയും

Google Oneindia Malayalam News

ചെന്നൈ: 3 വർഷം മുമ്പ് കാണാതായ ഭർത്താവിനെ ടിക് ടോക്കിലൂടെ കണ്ടെത്തി ഭാര്യ. തമിഴ്നാട് വില്ലുപുരം സ്വദേശിയായ ജയപ്രദയാണ് തന്റെ ഭർത്താവായ സുരേഷിനെ വർഷങ്ങൾക്ക് ശേഷം ടിക് ടോക്ക് വീഡിയോയിലൂടെ കണ്ടെത്തിയത്.

കൃഷ്ണഗിരി സ്വദേശിയാണ് സുരേഷ്. 2016ലാണ് സുരേഷിനെ കാണാതാകുന്നത്. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. ഭർത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജയപ്രദ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടത്തിയെങ്കിലും സുരേഷിനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

tik tok

രണ്ട് ആഴ്ചകൾക്ക് മുമ്പാണ് ജയപ്രദയുടെ ബന്ധു സുരേഷിന്റെ ഒരു ടിക് ടോക്ക് വീഡിയോ കാണുകയായിരുന്നു. തുടർന്ന് ഈ വിവരം ജയപ്രദയെ അറിയിക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. ടിക്ക് ടോക്ക് വീഡിയോയിൽ സുരേഷിനൊപ്പം ഒരു ട്രാൻസ്ജെൻഡർ യുവതിയും ഉണ്ടായിരുന്നു. ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു എൻജിഒയുടെ സഹായത്തോടെ പോലീസ് സുരേഷിനെ കണ്ടെത്തുന്നത്.

ഗുജറാത്തിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; എംഎൽഎമാരെ മൗണ്ട് അബുവിലേക്ക് നാടുകടത്തി കോൺഗ്രസ്ഗുജറാത്തിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; എംഎൽഎമാരെ മൗണ്ട് അബുവിലേക്ക് നാടുകടത്തി കോൺഗ്രസ്

കുടുംബപ്രശ്നങ്ങളെ തുടർന്നാണ് നാടു വിട്ടതെന്നാണ് സുരേഷ് പറയുന്നത്. ഹൊസൂരിൽ മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു സുരേഷ്. ഇതിനിടെ ട്രാൻസ്ജെൻഡർ യുവതിയുമായി അടുപ്പത്തിലായി. പോലീസിന്റെ കൗൺസിലിംഗിന് ശേഷം സുരേഷ് ഭാര്യയ്ക്കും മക്കൾക്കും ഒപ്പം പോകാൻ തയാറായി.

എറണാകുളം ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; വിഡി സതീശന് ചുമതല, സ്ഥാനാർത്ഥി ചർച്ചകൾ സജീവംഎറണാകുളം ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; വിഡി സതീശന് ചുമതല, സ്ഥാനാർത്ഥി ചർച്ചകൾ സജീവം

English summary
Woman found missing husband on tik tok video after 3 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X