ദില്ലിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ഓടുന്ന കാറില്‍ 21കാരിയ്ക്ക് പീഡനം; പിന്നീട് നടന്നത്?
21കാരിയെ ഓടുന്ന കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തു. ഝാര്‍ഖണ്ഡ് പീഡനത്തിന് ഇരയത് സ്വദേശിനി. പ്രതികള്‍ മൂന്ന് പേരും പോലീസ് പിടിയില്‍.
ദില്ലി: ദില്ലിയില്‍ കൂട്ടബലാത്സംഗങ്ങള്‍ തുടര്‍ക്കഥയാകുന്നു. രാജ്യം നടുങ്ങിയ നിര്‍ഭയ പീഡനത്തിന് ശേഷം നിരവധി പീഡനങ്ങള്‍ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ഒടുവിലത്തേതാണ് തിങ്കളാഴ്ച രാത്രി ഓടുന്ന കാറില്‍ ഝാര്‍ഖണ്ഡ് സ്വദേശിനിയായ 21കാരിയെ അവളുടെ സുഹൃത്തും അയാളുടെ രണ്ട് കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവം. പീഡനശേഷം അവര്‍ പെണ്‍കുട്ടിയെ റോഡിലുപേക്ഷിച്ചു.
സൗത്ത് ദില്ലിയിലെ അമര്‍ കോളനിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന ചൊവ്വാഴ്ച രാവിലെ പ്രതികളെ പോലീസ് അവരുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ആരിഫ്, മുബാറക്, വിജയ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും 20 വയസ് മാത്രം പ്രായമുള്ളവരാണെന്ന് ഡിസിപി റോമില്‍ ബാനിയ പറഞ്ഞു.

സൗത്ത് ദില്ലിയിലെ ഗാര്‍ഹി പ്രദേശത്ത് നിന്നുമാണ് തിങ്കളാഴ്ച രാത്രി പെണ്‍കുട്ടി പോലീസിനെ വിളിക്കുന്നത്. മൂന്ന് പേര്‍ തന്നെ ബലാത്സംഗം ചെയ്ത് ഇവിടെ ഉപേക്ഷിച്ചെന്ന് പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.

ഝാര്‍ഖണ്ഡ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുറച്ച് മാസങ്ങളായി തുക്ലകാബാദ് പ്രദേശത്താണ് താമസം. ജോലി അന്വേഷിച്ച് ദില്ലിയിലെത്തിയതാണ് പെണ്‍കുട്ടി.

പ്രതികളായ മുന്ന് പേരില്‍ ഒരാളായ ആരിഫ് പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു. ജോലി അന്വേഷണത്തിനിടയില്‍ ഒരുമാസം മുമ്പാണ് ഇവര്‍ ആരിഫിനെ പരിചയപ്പെടുന്നത്. ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് ആരിഫ് ഉറപ്പ് നല്‍കിയിരുന്നു.

ജോലിക്കായി ഒരു ഇന്റര്‍വ്യു ഉണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ തിങ്കളാഴ്ച സൗത്ത് ദില്ലിയിലേക്ക് വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പെണ്‍കുട്ടി അവിടെ ഒരു കാറില്‍ ആരിഫിനേയും രണ്ട് സുഹൃത്തുക്കളേയും കണ്ടു.

ആരിഫ് മദ്യപിച്ചിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഇന്റര്‍വ്യു സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയില്‍ ആരിഫ് കടന്ന് പിടിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.

ആരിഫിന് ശേഷം കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരും ബലാത്സംഗം ചെയ്തു. ഓടുന്ന കാറില്‍ വച്ചായിരുന്നു പീഡനം. അതിന് ശേഷം തന്നെ റോഡില്‍ ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

പ്രതികളില്‍ ഒരാളെ പെണ്‍കുട്ടിക്ക് പരിചയമുണ്ടായിരുന്നിതിനാല്‍ പ്രതികളെ പെട്ടന്ന് കണ്ടെത്താനായെന്ന് പോലീസ് പറഞ്ഞു. ചെവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്ത പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications