കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്മാരെ കുടുക്കാൻ ഹണിട്രാപ് സംഘങ്ങൾ സജീവം; ലക്ഷങ്ങൾ നഷ്ടപ്പെട്ടെന്ന് പരാതിക്കാർ

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ഒറ്റയ്ക്ക് യാത്ര ചെയുന്ന പുരുഷന്മാർ സൂക്ഷിക്കുക | Oneindia Malayalam

പൂനെ: പൂനെ- ബാംഗ്ലൂർ ദേശീയ പാതയിലൂടെ യാത്ര ചെയ്യേണ്ടി വരുന്നവരാണോ നിങ്ങൾ? ആണെങ്കിൽ യാത്രയിൽ അൽപ്പം മുൻ കരുതലുകൾ കൂടി എടുത്തു കൊള്ളുക. പുരുഷന്മാരെ ഹണിട്രാപ്പിൽപ്പെടുത്തുന്ന സംഘങ്ങൾ പൂനെ- ബാംഗ്ലൂർ ദേശീയ പാതയിൽ സജീവമാകുന്നുവെന്നാണ് പോലീസ് മുന്നറിയിപ്പ്. നിരവധി പേർ ഇതിനോടകം തന്നെ തട്ടിപ്പിനിരയായി. ലക്ഷങ്ങളോളം രൂപ ഹണിട്രാപ്പ് സംഘങ്ങൾ യാത്രക്കാരിൽ നിന്നും തട്ടിയെടുത്തതായാണ് വിവരം. പൂനെ-ബാംഗ്ലൂർ ഹൈവേയിലെ കോലാപൂരിലാണ് സുന്ദരികൾ വലവിരിച്ച് കാത്തിരിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:

ആഡംബർ കാറുകൾ മാത്രം

ആഡംബർ കാറുകൾ മാത്രം

രാജ്യത്തെ ഏറ്റവും വേഗത്തിൽ ഡ്രൈവ് ചെയ്ത് നീങ്ങാവുന്ന ഹൈവേയാണ് പൂനെ- ബാംഗ്ലൂർ ഹൈവേ. നിരവധി ആഡംബരക്കാറുകളാണ് ദിവസവും ഈ വഴി പാഞ്ഞുപോകുന്നത്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഹൈവേയിൽ നടന്ന കവർച്ചകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് എല്ലാ സംഭവങ്ങളിലും ഹണിട്രാപ്പ് സംഘങ്ങളുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായത്.

ഹണിട്രാപ്പ് സംഘത്തിലേക്ക്

ഹണിട്രാപ്പ് സംഘത്തിലേക്ക്

അടുത്തിടെ നടന്ന കവർച്ചാ കേസുകളിൽ പത്തോളം കേസുകൾ തമ്മിലുള്ള സാമ്യമാണ് ഹണിട്രാപ്പ സംഘത്തിൽ എത്തിയത്. ആഡംബര കാറുകളെ മാത്രമാണ് സംഘം ലക്ഷ്യം വച്ചത്. പരാതിക്കാരെ വിളിച്ചു വരുത്തി മൊഴിയെടുത്തതിൽ നിന്നാണ് യഥാർത്ഥ കാര്യങ്ങൾ പുറത്തുവരുന്നത്.

തട്ടിപ്പ് ഇങ്ങനെ

തട്ടിപ്പ് ഇങ്ങനെ

കാറിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന പുരുഷന്മാരെയാണ് സംഘം ലക്ഷ്യം വയ്ക്കുന്നത്. ഹൈവേയിൽ ഒറ്റയ്ക്ക് കാത്തുനിൽക്കുന്ന സുന്ദരികളായ യുവതികൾ തൊട്ടടുത്തുള്ള സ്ഥലത്തേയ്ക്ക് ലിഫ്റ്റ് ചോദിക്കും. കാറിനുള്ളിൽ കയാറാനായാൽ ഇവർ പുരുഷന്മാരോട് സൗഹൃദം സ്ഥാപിക്കും. ഇവരുടെ മൊബൈൽ നമ്പറും കൈക്കലാക്കും. ഹിന്ദി, ഇംഗ്ലീഷ്, മറാഠി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നവരാണ് ഈ യുവതികൾ.

വീട്ടിലേക്ക് ക്ഷണം

വീട്ടിലേക്ക് ക്ഷണം

ഇറങ്ങേണ്ട സ്ഥലമാകുമ്പോൾ ഇവർ പുരുഷന്മാരെ വീട്ടിലേക്ക് ക്ഷണിക്കും. കൂടെ വരാൻ തയാറാകുന്നവരെ ഇവരുടെ കേന്ദ്രത്തിൽ എത്തിച്ച് സംഘത്തിലെ മറ്റു പുരുഷന്മാർ കൈകാര്യം ചെയ്യും. കൈയ്യിലുള്ളതെല്ലാം കവർച്ച ചെയ്യും. പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിപണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

രണ്ട് രീതികൾ

രണ്ട് രീതികൾ

ലിഫ്റ്റ് കൊടുക്കുന്നവരുടെ പെരുമാറ്റത്തിനനുസരിച്ചാണ് യുവതികൾ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ആദ്യം തന്നെ വഴങ്ങില്ലെന്ന് ബോധ്യമായാൽ ഫോൺ നമ്പർ കൈക്കലാക്കും. പിന്നീട് നിരന്തരം വിളിച്ച് സൗഹൃദം സ്ഥാപിക്കും. പിന്നീട് ഇവരെ വീട്ടിലേക്ക് ക്ഷണിക്കുകയും ഇരകളെ കുടുക്കുകയും ചെയ്യും. പിന്നീട് നിരന്തരമായി ബ്ലാക്ക് മെയിലിംഗ് നടത്തി ഇരകളിൽ നിന്നും പണം തട്ടുകയും ചെയ്യും.

വർഷങ്ങളായി

വർഷങ്ങളായി

വർഷങ്ങളായി ഹണീ ട്രാപ്പ് സംഘങ്ങൾ ഈ പ്രദേശത്ത് സജീവമായിരുന്നുവെന്നും ലക്ഷങ്ങളോളം രൂപ ഇവർ കവർച്ച നടത്തിയിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. പലരും മാനഹാനിഭയന്ന് സംഭവം പുറത്തുപറയാതെ ഇരിക്കുകയായിരുന്നു. എന്നാൽ നിരന്തരമായ ഭീഷണിയും കൂടുതൽ തുകയ്ക്കായുള്ള ആവശ്യം ഉയരുകയും ചെയ്തതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിക്കാർ നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ശശികലയുടെ പ്രസംഗം കുത്തിപ്പൊക്കി തോമസ് ഐസക്, മൂന്ന് മിനുറ്റ് പ്രസംഗം, ഒറ്റശ്വാസത്തിൽ എത്ര കളളങ്ങൾ!ശശികലയുടെ പ്രസംഗം കുത്തിപ്പൊക്കി തോമസ് ഐസക്, മൂന്ന് മിനുറ്റ് പ്രസംഗം, ഒറ്റശ്വാസത്തിൽ എത്ര കളളങ്ങൾ!

English summary
Women gangs honey-trap luxury car owners on Pune-Bangalore Highway; extort huge payouts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X