കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് തലകളും മൂന്നു കൈയുമുളള കുഞ്ഞിന് ജന്മം നൽകി യുവതി: കുട്ടി ഐസിയുവിൽ

Google Oneindia Malayalam News

ഇൻഡോർ: മധ്യപ്രദേശിൽ രണ്ടു തലകളും മൂന്നു കൈയും ഉള്ള കുഞ്ഞിന് ജന്മം നൽകി യുവതി. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് യാദൃശ്ചികമായ സംഭവം നടന്നത്. ജാവ്ര സ്വദേശിനിയായ ഷഹീൻ എന്ന യുവതിയാണ് ഇക്കഴിഞ്ഞ ദിവസം മൂന്ന് കൈകളും രണ്ടു തലയും ഉളള കുട്ടിക്ക് ജന്മം നൽകിയത്.

കുട്ടിയുടെ മൂന്നാമത്തെ കൈ രണ്ടു മുഖങ്ങളുടെ പിന്നിലാണ്. രത്‌ലാമിലെ എസ്‌ എൻ സി യുവിൽ ആശുപത്രിയിലായിരുന്നു ജനിച്ച കുട്ടി. തുടർന്ന് ഉടൻ തന്നെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇൻഡോറിലെ എം ഐ ഹോസ്പിറ്റലിൽ ആണ് നിലവിൽ കുട്ടി ഉള്ളത്. ഗർഭ കാലത്ത് യുവതിയിൽ നടത്തിയ സോണോഗ്രാഫി പരിശോധനയിൽ ഇരട്ട കുഞ്ഞുങ്ങൾ ആണെന്ന് വ്യക്തമായിരുന്നു.

birth

കുട്ടിയുടെ ആരോഗ്യ നില ഗുരുതരം ആണെന്ന് എസ് എൻ സി യു ആശുപത്രിയിലെ ഡോക്ടർ ഡോ. നവേദ് ഖുറേഷി യുവതിയോട് പറഞ്ഞിരുന്നു. ഇത്തരം സാഹചര്യമുണ്ടാകുമ്പോൾ നിരവധി കുട്ടികൾ മരിക്കാറുണ്ട്.

ഗർഭപാത്രത്തിൽ വച്ചോ ജനിച്ച് 48 മണിക്കൂറുകൾക്കുള്ളിലോ ആണ് ജനിച്ച കുട്ടിക്ക് മരണം സംഭവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള കുട്ടികളിൽ 60 മുതൽ 70 ശതമാനം വരെ തുടർന്ന് ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നും ഡോ. ഖുറേഷി പറഞ്ഞു.

മാധ്യമ പ്രവർത്തകരേയും മാധ്യമങ്ങളെയും വെല്ലുവിളിക്കുന്നത് എന്തിന്? യോജിപ്പില്ല - കെസി വേണുഗോപാൽമാധ്യമ പ്രവർത്തകരേയും മാധ്യമങ്ങളെയും വെല്ലുവിളിക്കുന്നത് എന്തിന്? യോജിപ്പില്ല - കെസി വേണുഗോപാൽ

ഇൻഡോറിലെ എം വൈ ആശുപത്രിയിലെ ഐ സി യുവിൽ ആണ് ജനിച്ച കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിവിധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കുഞ്ഞ്. ഈ ആശുപത്രിയിൽ തന്നെ കുഞ്ഞിന്റെ അമ്മയെയും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

Recommended Video

cmsvideo
മാസ്‌ക് ഇല്ലാത്തതിന് പിഴയായി കേരളത്തിന് 213 കോടി രൂപ

English summary
woman gave birth to baby with two heads and three arms In Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X