സെക്‌സിന് വിസമ്മതിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയ്ക്ക് ജീവപര്യന്തം തടവ്
അഹമ്മദാബാദ്: സെക്‌സിന് വിസമ്മതിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിയ്ക്ക് സിറ്റി സെഷന്‍ കോടതി ജീവപര്യന്തം തടവ് വിധിച്ചു. തിങ്കളാഴ്ചയാണ് കേസില്‍ കോടതി വിധി പറഞ്ഞത്.
വിമല വഗേല(54) എന്ന സ്ത്രീയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ആറ് മാസം 2000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. 2013 നവംബര്‍ 2 നാണ് കൊലപാതകം നടന്നത്. ഭര്‍ത്താവ് നരസിംഹും യുവതിയും ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്.

യുവതിക്കൊപ്പം സെക്‌സിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതു മാത്രമല്ലെന്നും ഇയാള്‍ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും യുവതി പറയുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വഴക്കിലാണ് യുവതി ഇയാളെ കൊലപ്പെടുത്തിയത്.
വടിക്കൊണ്ട് തലയ്ക്കടിയേറ്റ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിന്റെ മരണ വാര്‍ത്ത പോലീസ് സ്‌റ്റേഷനില്‍ അറിയിച്ച് പരാതിയും നല്‍കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യല്ലിലാണ് യുവതി കുറ്റം സമ്മതിച്ചത്.












Click it and Unblock the Notifications