കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ 500 വയസിന് മുകളിലുള്ളവര്‍ക്കും തയ്യല്‍ മെഷീന്‍ നല്‍കി

  • By Gokul
Google Oneindia Malayalam News

റായ്പൂര്‍: ലോകത്ത് എന്നെങ്കിലും 500 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ജിവിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഛത്തീസ്ഗഡില്‍ ഇത്രയും പ്രായമുള്ളവര്‍ ജീവിച്ചിരുന്നെന്ന് മാത്രമല്ല അവര്‍ തയ്യല്‍ മെഷീനുകള്‍ ഉപയോഗിക്കുകയും സൈക്കിള്‍ ചവിട്ടുകയും ചെയ്യുന്നുണ്ട്. സംശയമുള്ളവര്‍ ഛത്തീസ്ഗഡ് തൊഴില്‍ വകുപ്പില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകള്‍ പരിശോധിച്ചാല്‍ മതി.

തയ്യല്‍ മെഷീനുകളും സൈക്കിളുകളും സൗജന്യമായി നല്‍കുന്ന മുഖ്യമന്ത്രിയുടെ പദ്ധതിയില്‍ നിന്ന് 532 വയസ് പ്രായമുള്ളവര്‍ വരെ സഹായം സ്വീകരിച്ചതായി രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. നൂറിനും ഇരുനൂറിനും ഇടയില്‍ പ്രായമുള്ളവരും 500 വയസിന് മുകളില്‍ പ്രായമുള്ളവരുമൊക്കെ എങ്ങിനെയാണ് സഹായം നേടിയതെന്നുമാത്രം വ്യക്തമല്ല.

Raman Singh

40 കോടിയുടെ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. സഹായം നേടിയവരുടെ പേരും വയസും മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരുടെയും മേല്‍വിലാസിമില്ല എന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നു. 18 നും 35നും പ്രായമുള്ള സ്ത്രീകള്‍ക്കായാണ് സൈക്കിള്‍ പദ്ധതി. 35നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തയ്യല്‍മെഷീന്‍ പദ്ധതിയുമാണ് പ്രഖ്യാപിച്ചിരുന്നത്.

19,399 പേര്‍ക്കാണ് തയ്യല്‍ മെഷീന്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ തന്നെ ഒട്ടേറെ പേര്‍ നൂറു വയസിന് മുകളില്‍ പ്രായമുള്ളവരാണ്. സഹായം ലഭിച്ച ഒരു സ്ത്രീയ്ക്ക് 523 ആണ് പ്രായം. ചിലര്‍ക്ക് 114 ചിലര്‍ക്ക് 282 അങ്ങിനെ പോകുന്നു പ്രായത്തിന്റെ വിവരങ്ങള്‍. ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ കണക്കുകളില്‍ ശരിയാണെങ്കില്‍ വലിയ അഴിമതി നടന്നിരിക്കാനാണ് സാധ്യതയെന്ന് വിവാരാവകാശ നിയമപ്രകാരം രേഖകള്‍ കൈപ്പറ്റിയ സഞ്ജീവ് അഗര്‍വാള്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Under Raman Singh’s welfare scheme '532 year old' woman gets sewing machine from Chhattisgarh govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X