കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയ്ക്ക് ബംബര്‍ ലോട്ടറി,ബാങ്ക് അക്കൗണ്ടില്‍ 95,000 കോടി രൂപ

  • By Sruthi K M
Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഒരു വീട്ടമ്മയ്ക്ക് അപ്രതീക്ഷിതമായ ബംബര്‍ ലോട്ടറി അടിച്ചു. വെറും രണ്ടായിരം രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ച വീട്ടമ്മയ്ക്ക് ലഭിച്ചത് 97,000 കോടിയാണ്. എസ്.ബി.ഐയുടെ യു.പി.എസ്.ഐ.ഡി.സി ബ്രാഞ്ചിലാണ് ഊര്‍മിള യാദവ് എന്ന യുവതി 2000 രൂപ നിക്ഷേപിച്ചിരുന്നത്.

അപ്രതീക്ഷിതമായ ബാങ്കിന്റെ മെസേജ് ഫോണില്‍ വന്നപ്പോള്‍ വീട്ടമ്മയൊന്നു ഞെട്ടി. അക്കൗണ്ടില്‍ 95,000 രൂപ ക്രെഡിറ്റ് ആയതായിട്ടാരുന്നു മെസേജ്. മെസേജ് വന്നപ്പോഴും ഊര്‍മ്മിളയ്ക്ക് വിശ്വസിക്കാനായില്ല. ഊര്‍മ്മിള ബാങ്കില്‍ പോയി അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി രസകരമായിരുന്നു.

job

ഊര്‍മിളയുടെ അക്കൗണ്ടില്‍ വേണ്ടത്ര ബാലന്‍സ് ഇല്ലെന്ന് ശ്രദ്ധയില്‍പെട്ട ബാങ്ക് ഒരു സാങ്കല്‍പിക സംഖ്യ അവരുടെ അക്കൗണ്ടിലുള്ളതായി രേഖയുണ്ടാക്കുകയായിരുന്നു. അക്കൗണ്ടിലുള്ളത് 95,711,69,86,47,130 രൂപയാണ്.

എന്നാല്‍, താനടച്ച രാണ്ടായിരം രൂപ തിരികെ തന്ന് ഈ അങ്കലാപ്പില്‍ നിന്ന് ഒന്നൊഴിവാക്കണം എന്നാണ് വീട്ടമ്മ ബാങ്ക് അധികൃതരോട് പറഞ്ഞത്.

English summary
In a mysterious and unexpected incident, the UPSIDC branch of State Bank of India (SBI) in Kanpur has credited over Rs 95,000 cr into a poor woman’s bank account making her panicky.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X