ഓക്‌സിജന് പകരം നല്‍കിയത് ചിരി വാതകം, തമിഴ്‌നാട് സര്‍ക്കാരിന് 28 ലക്ഷം പിഴ
ചെന്നൈ: കന്യാകുമാരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയ്ക്ക് ഓക്‌സിജന് പകരം നൈട്രസ് ഓക്‌സൈഡ് (ചിരി വാതകം)നല്‍കി മരണം സംഭവിച്ച പരാതിയില്‍ തമിഴ്‌നാട് സര്‍ക്കാരിന് മധുര ഹൈക്കോടതി 28 ലക്ഷം പിഴ ചുമത്തി.
34 കാരിയായ രുഖ്മണിയാണ് 2012 നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് കാണിച്ച് ഭര്‍ത്താവ് ഗണേഷന്‍ പരാതി നല്‍കിയിരുന്നു.

ഭാര്യയുടെ മരണത്തില്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടുക്കൊണ്ട് ഗണേഷന്‍ 2013 ലാണ് പരാതി നല്‍കിയത്. യുവതിയുടെ മരണത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കേസില്‍ സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിയോട് എട്ടാഴ്ചയ്ക്കുള്ളില്‍ പിഴയും വര്‍ഷത്തിന് 9% പലിശയും നല്‍കാന്‍ കോടതി ഉത്തരിവിട്ടുണ്ട്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് 2011 മാര്‍ച്ച് 18നാണ് രുഖ്മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ആശുപത്രികളില്‍ മാറി മാറി ചികിത്സിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.












Click it and Unblock the Notifications