ആശുപത്രി വരാന്തയില്‍ പ്രസവിച്ച് യുവതി; തിരിഞ്ഞു നോക്കാതെ ഡോക്ടര്‍മാരും നഴ്‌സുമാരും, അനാസ്ഥ
ഭോപ്പാല്‍: ജില്ലാ ആരോഗ്യ കേന്ദ്രത്തിന് പുറത്ത് ഒരു സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി. മധ്യപ്രദേശിലാണ് സംഭവം. ഇന്ത്യയില്‍ ആരോഗ്യ മേഖല ഇത്രയും വളര്‍ന്നു എന്ന് അഭിമാനം കൊള്ളുമ്പോവാണ് രാജ്യത്തിന് തന്നെ നാണക്കേടായുള്ള ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടായിരുന്നിട്ടും ആരും സഹായത്തിന് പോലും എത്തിയില്ലെന്നത് നാണക്കേടുണ്ടാക്കുന്നു.
ഭോപ്പാലില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ശിവപുരിയിലെ ആശുപത്രിക്ക് പുറത്ത് നിന്നാണ് തന്റെ ഭാര്യ പ്രസവിച്ചതെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. രാവിലെ മുതല്‍ ഭാര്യയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആക്ഷേപം.

ഭാര്യയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത് മുതല്‍ ഞാന്‍ ജനനി എക്‌സ്പ്രസിനെ വിളിച്ചു. എന്നാല്‍ അവര്‍ എത്തിയത് വളരെ വൈകിയാണ്. ഞാന്‍ ആശുപത്രിയില്‍ എത്തിയിട്ടും ഒരു സ്ട്രച്ചര്‍ പോലും തനിക്ക് കിട്ടിയില്ല. തുടര്‍ന്ന് ആശുപത്രിയുടെ വരാന്തയില്‍ എന്റെ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു.
തന്റെ ഭാര്യ പ്രസവിച്ചതോടെ അവിടെ ആളുകള്‍ കൂടി. ഇതിന് ശേഷമാണ് ആശുപത്രി അധികൃതര്‍ എത്തി തന്റെ ഭാര്യയെയും കുഞ്ഞിനെയും വാര്‍ഡിലേക്ക് മാറ്റിയതെന്ന് ഭര്‍ത്താവ് പറഞ്ഞു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് കനത്ത അനാസ്ഥയാണുണ്ടായത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തന്റെ ഭാര്യയും കുഞ്ഞും സുരക്ഷിതമായി കഴിയുകയാണെന്നും ഭര്‍ത്താവ് പറഞ്ഞു.












Click it and Unblock the Notifications