സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു:യുവതി റോഡരികില്‍ പ്രസവിച്ചു
മുസാഫര്‍ നഗര്‍: ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചതു കാരണം 35 കാരി റോഡരികില്‍ കുഞ്ഞിനു ജന്മം നല്കി. മുസാഫര്‍ നഗറിലെ കണ്ട്ലയിലാണ് സംഭവം. പ്രസവ തിയ്യതി അടുത്ത യുവതി കണ്ട്ലയിലെ സര്‍ക്കാര്‍ പ്രാഥമിക കേന്ദ്രത്തിലെത്തിയെങ്കിലും അധികൃതര്‍ പ്രവേശനം നിഷേധിച്ചതു കാരണം നിവൃത്തിയില്ലാതെ റോഡരികില്‍ പ്രസവിക്കുകയായിരുന്നു. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രസവ തിയ്യതി അടുത്തതായി ഒട്ടേറെ തവണ പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ പ്രവേശനം നല്‍കിയില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. പ്രസവത്തിനു ശേഷം ചീഫ് മെഡിക്കല്‍ ഓഫീസര്‍ വി അഗ്നിഹോത്രിയുടെ നിര്‍ദ്ദേശ പ്രകാരം യുവതിയെ ഷാമ് ലി ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2013 ലെ മുസാഫര്‍ നഗര്‍ കലാപത്തില്‍ ഫുംഗണ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്ത യുവതിയും കുടുംബവും കണ്ട്ല നഗരത്തിലായിരുന്നു താമസിച്ചിരുന്നത്.

പല സംസ്ഥാനങ്ങളിലു ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പാണ് താനെയിലെ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതു കാരണം യുവതി റോഡരികില്‍ പ്രസവിച്ചത്. പ്രസവത്തില്‍ നിര്‍മ്മാണ തൊഴിലാളിയായ യുവതിയുടെ കുഞ്ഞ് മരിക്കുകയും ചെയ്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആശുപത്രി അധികൃതരുടെ ഈ വിരുദ്ധമനോഭാവത്തിനു കുറവില്ല. കഴിഞ്ഞമാസമാണ് ബെഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയ്ക്ക് അധികൃതര്‍ പരിഗണിക്കാത്തതു കാരണം റോഡരികില്‍ പ്രസവിക്കേണ്ടി വന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications