കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു:യുവതി റോഡരികില്‍ പ്രസവിച്ചു

  • By Pratheeksha
Google Oneindia Malayalam News

മുസാഫര്‍ നഗര്‍: ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചതു കാരണം 35 കാരി റോഡരികില്‍ കുഞ്ഞിനു ജന്മം നല്‍കി. മുസാഫര്‍ നഗറിലെ കണ്ട്‌ലയിലാണ് സംഭവം. പ്രസവ തിയ്യതി അടുത്ത യുവതി കണ്ട്‌ലയിലെ സര്‍ക്കാര്‍ പ്രാഥമിക കേന്ദ്രത്തിലെത്തിയെങ്കിലും അധികൃതര്‍ പ്രവേശനം നിഷേധിച്ചതു കാരണം നിവൃത്തിയില്ലാതെ റോഡരികില്‍ പ്രസവിക്കുകയായിരുന്നു. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പ്രസവ തിയ്യതി അടുത്തതായി ഒട്ടേറെ തവണ പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ പ്രവേശനം നല്‍കിയില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. പ്രസവത്തിനു ശേഷം ചീഫ് മെഡിക്കല്‍ ഓഫീസര്‍ വി അഗ്നിഹോത്രിയുടെ നിര്‍ദ്ദേശ പ്രകാരം യുവതിയെ ഷാമ് ലി ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2013 ലെ മുസാഫര്‍ നഗര്‍ കലാപത്തില്‍ ഫുംഗണ ഗ്രാമത്തില്‍ നിന്നും പലായനം ചെയ്ത യുവതിയും കുടുംബവും കണ്ട്‌ല നഗരത്തിലായിരുന്നു താമസിച്ചിരുന്നത്.

baby-22

പല സംസ്ഥാനങ്ങളിലു ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പാണ് താനെയിലെ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതു കാരണം യുവതി റോഡരികില്‍ പ്രസവിച്ചത്. പ്രസവത്തില്‍ നിര്‍മ്മാണ തൊഴിലാളിയായ യുവതിയുടെ കുഞ്ഞ് മരിക്കുകയും ചെയ്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആശുപത്രി അധികൃതരുടെ ഈ വിരുദ്ധമനോഭാവത്തിനു കുറവില്ല. കഴിഞ്ഞമാസമാണ് ബെഗളൂരുവിലെ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതിയ്ക്ക് അധികൃതര്‍ പരിഗണിക്കാത്തതു കാരണം റോഡരികില്‍ പ്രസവിക്കേണ്ടി വന്നത്.

English summary
A 35-year-old woman who was displaced from her native village during the 2013 Muzaffarnagar riots, gave birth on a road after she was allegedly denied admission by a government hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X