Get Updates
Get notified of breaking news, exclusive insights, and must-see stories!

28കാരി പത്ത് ചാപിള്ളകളെ പ്രസവിച്ചു

Pregnancy
ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ 28കാരി പത്ത് ചാപിള്ളകള്‍ക്ക് ജന്മം നല്‍കി. ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ് പത്ത് കുഞ്ഞുങ്ങളെ ഓരോ സമയം ഗര്‍ഭംധരിയ്ക്കുകയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡിസംബര്‍ 15 ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സ്ത്രീ പത്ത് ചാപിള്ളകളെ പ്രസവിച്ചത്.

സത്‌നയിലെ കോട്ടി ഗ്രാമത്തിലുള്ള അഞ്ജു കുഷ്വാഹ എന്ന സ്ത്രീയാണ് ചാപിള്ളകള്‍ക്ക് ജന്മം നല്‍കിയത്. റേവ ജില്ലയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലാണ് ഇവര്‍ പ്രസവിച്ചത്. 12 ആഴ്ച പ്രായമുളളവയാണ് ചാപിള്ളകള്‍. പ്രസവത്തില്‍ ബുദ്ധിമുട്ട് നേരിടുമെന്നതിനാലാണ് സ്ത്രീയെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേയ്ക്ക് അയച്ചത്. എന്നാല്‍ യാത്രാമദ്ധ്യേ ഒന്‍പത് ചാപിള്ളകളേയും സ്ത്രീ പ്രസവിച്ചു.

ആശുപത്രിയിലെത്തിയ ശേഷമാണ് പത്താമത്തെ ചാപിള്ളയെ പ്രസവിയ്ക്കുന്നത്. ഭര്‍ത്താവ് സഞ്ജയ് സ്ത്രീയ്‌ക്കൊപ്പമുണ്ടായിരുന്നു. പ്രസാവാനന്തര ചികിത്സകള്‍ക്കായി സ്ത്രീ ആശുപത്രിയില്‍ കഴിയുകയാണ്. മദ്ധ്യപ്രദേശില്‍ ആദ്യമായാണ് ഇത്തരമൊരു പ്രസവം നടക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 1971 ല്‍ റോമില്‍ 35കാരിയായ സ്ത്രീ 15 കുട്ടികളെ ഗര്‍ഭം ധരിച്ചു. ഇതിന് ശേഷം മലേഷ്യയില്‍ 1999 ല്‍ ഒരു സ്ത്രീ ഒന്‍പത് കുട്ടികളെ ഗര്‍ഭംധരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+