പ്രണയം നിഷേധിച്ച അധ്യാപികയെ പള്ളിക്കകത്ത് വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ അധ്യാപികയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവാവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ അധ്യാപിക ഫ്രാന്‍സിന(24) പിന്നീട് തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു. തൂത്തുക്കുടിയിലെ സെന്റ് പീറ്റേര്‍സ് ചര്‍ച്ചില്‍ രാവിലെ 8.30ഓടുകൂടിയായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. സ്കൂളില്‍ പോകുന്നതിന് മുന്‍പ് പതിവുപോലെ പള്ളിയില്‍ പ്രാര്ഥനയ്ക്കെത്തിയതായിരുന്നു അധ്യാപിക. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ പിറകില്‍നിന്നെത്തിയ യുവാവ് കൃഷിയാവശ്യത്തിനുപയോഗിക്കുന്ന അരിവാളുകൊണ്ട് വെട്ടുകയായിരുന്നു.

പ്രതി ഉടന്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. കഴുത്തിനും ചുമലിലും ഗുരതരമായ പരിക്കേറ്റ സ്ത്രീയെ സമീപത്തുള്ളവരാണ് ഉടന്‍ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാനായില്ല. ദൃക്സാക്ഷികളുടെ മൊഴിയും സിസിടിവി ദൃശ്യത്തിലെ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പോലീസ് പ്രതിയുടെ വീട്ടിലെത്തിയെങ്കിലും അപ്പോഴേക്കും ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു.
ജെ കീജന് എന്നയാളാണ് കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്തത്. അധ്യാപികയെ പ്രതി ആറുമാസത്തോളം പിന്തുടര്ന്ന് ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. പ്രണയാഭ്യര്‍ഥന അധ്യാപക നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications