വിദ്യാര്‍ത്ഥിനിയെ എംഎല്‍എയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റില്‍
ബീഹാര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ എംഎല്‍യുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച കേസിലെ യുവതി അറസ്റ്റില്‍. നവാഡയിലെ ആര്‍ജെഡി എംഎല്‍എ രാജ്ഭല്ലബ് യാദവുമായി വിദ്യാര്‍ത്ഥിനിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതിന് സുലേഖ ദേവിയാണ് അറസ്റ്റിലായത്.
സുലേഖ ദേവിയെ കൂടാതെ അമ്മ രാധാ ദേവി, മകള്‍ ഛോട്ടി കുമാരി സഹോദരി തുളസി ദേവി എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. എംഎല്‍എ രാജ്ഭല്ലബ് യാദവിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് കുമാര്‍ അനീഷ് വ്യക്തമാക്കി.

ഇതേ സമയം പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യാദവ് സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അന്വേഷണ വിധേയമായി എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു.












Click it and Unblock the Notifications