Get Updates
Get notified of breaking news, exclusive insights, and must-see stories!

70ാംവയസില്‍ ഇരട്ടപ്രസവിച്ച മുത്തശ്ശിയ്ക്ക് ഇപ്പോള്‍ 76 വയസ്, ഇനിയും പ്രസവിയ്ക്കണമെന്ന്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ 76കാരിയായ മുത്തശ്ശിയ്ക്ക് വീണ്ടും അമ്മയാകാന്‍ മോഹം. ഈ വയസിലാണോ ഇനിയും അമ്മയാകാന്‍ ആഗ്രഹമെന്ന് ചോദിയ്ക്കരുത്, തന്റെ 70 വയസില്‍ ഇരട്ടകുട്ടികളെ പ്രസവിച്ച് ലോകറെക്കോര്‍ഡിട്ടയാളാണ് ഈ മുത്തശ്ശി. ഒരു ഇടവേളയ്ക്ക് ശേഷമാണ് മുത്തശ്ശി വീണ്ടം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ് തുറന്നത്.

2008 ല്‍ തന്റെ 76ാം വയസിലാണ് മുത്തശ്ശി ഇരട്ടകുട്ടികളുടെ അമ്മയായത്. പൂര്‍ണ ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ പെണ്‍കുഞ്ഞ് മരിച്ചു.

Old Woman with Twins

ഇപ്പോള്‍ ആണ്‍കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ട്. അവന് ആറ് വയസ് പൂര്‍ത്തിയായിരിയ്ക്കുന്നു. 76 വയസായെങ്കിലും മുത്തശ്ശിയുടെ ആരോഗ്യത്തിനും യാതൊരു കുറവും ഇല്ല.

Old woman withn Son

70 വയസില്‍ താന്‍ പ്രസവിച്ചപ്പോള്‍ നാട്ടുകാരായ സ്ത്രീകള്‍ ഉള്‍പ്പടെ തന്നെ കളിയാക്കിയെന്നും മനോധൈര്യം കെടുത്തിയെന്നും മുത്തശ്ശി പറയുന്നു. എന്നാല്‍ അതൊടൊപ്പം തന്നെ ചില നല്ലവരായ സ്ത്രീകള്‍ തന്നെ പിന്തുണച്ചുവെന്നും മുത്തശ്ശി പറയുന്നു. രണ്ട് മുതിര്‍ന്ന പെണ്‍മക്കളും അഞ്ച് ചെറുമക്കളും ഈ മുത്തശ്ശിയ്ക്കുണ്ട്. ഭര്‍ത്താവ് ഇപ്പോഴും ഒപ്പമുണ്ട്.

ആറുവയസുകാരനായ തങ്ങളുടെ മകനെ എത്രയും വേഗം വളര്‍ത്തി വലുതാക്കണമെന്നാണ് ഈ ദമ്പതിമാരുടെ ആഗ്രഹം. മകന്റെ വിവാഹം കഴിഞ്ഞിട്ടേ താന്‍ മരിയ്ക്കൂ എന്നാണ് മുത്തശ്ശി പറയുന്നത്. ഇനിയെങ്ങാനും അതിന് മുമ്പ് മരിച്ചാലും തനിയ്ക്ക് മകന്റെ ഭാവിയോര്‍ത്ത് വിഷമമില്ലെന്നും വൃദ്ധമാതാവ് പറയുന്നു. തന്റെ രണ്ട് പെണ്‍മക്കളും കുഞ്ഞനുജനെ പൊന്നുപോലെ നോക്കുമെന്നാണ് അമ്മ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+