കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''അടുത്തേക്ക് വരൂ, ഭാര്യയെപ്പോലെ പെരുമാറൂ... വനിതാ ഐഎഎസ് ഓഫീസറോട് സീനിയർ ഉദ്യോഗസ്ഥൻ ചെയ്തത്...

  • By Desk
Google Oneindia Malayalam News

ഉന്നത ഉദ്യോഗസ്ഥന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതായി ചണ്ഡീഗഡില്‍ നിന്നുള്ള ഐഎഎസുകാരി ഉദ്യോഗസ്ഥയുടെ പരാതി.ഓഫീസില്‍ വിളിച്ചുവരുത്തി ഉന്നത ഉദ്യോഗസ്ഥന്‍ തന്നോട് ലൈംഗിക ചുവയോടെ സംസാരിക്കുകയാണെന്നാണ് 28 കാരിയായ ഐഎഎസുകാരി നല്‍കിയ പരാതിയില്‍ പറയുന്നത്.

പരാതി പറഞ്ഞതിന് തന്‍റെ സുരക്ഷ എടുത്തുകളഞ്ഞെന്നും രേഖാമൂലം പരാതി നല്‍കിയാല്‍ സര്‍വ്വീസില്‍ നിന്ന് തന്നെ തെറിപ്പിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയാതും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

തെറ്റായ നടപടി

തെറ്റായ നടപടി

ഓഫീസിലെയും സര്‍ക്കാരിന്‍റേയും വകുപ്പുകളുടേയും തെറ്റായ നയങ്ങള്‍ക്കെതിരെ വിയോജന കുറിപ്പ് എഴുതിയതിനെതിനാണ് ഉദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തന്‍റെ ഫേസ്ബുക്ക് പേജിലും അവര്‍ കുറിച്ചു.

മുറിയിലേക്ക് ചെല്ലാന്‍

മുറിയിലേക്ക് ചെല്ലാന്‍

മെയ് 31 നാണ് എന്നോട് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുറിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടത്. മറ്റാരും മുറിയിലേക്ക് കടക്കരുതെന്ന് സുരക്ഷാ ജീവനക്കാരോട് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. മുറിയില്‍ പ്രവേശിച്ച ഉടനെ എന്ത് തരം ജോലിയാണ് തനിക്ക് ആവശ്യം എന്നായിരുന്നു ചോദ്യം. മനസിലാകാതെ നിന്ന എന്നോട് വകുപ്പ് തല ജോലികള്‍ വേണോ അതോ സമയം പോകാനുളള ജോലികള്‍ മതിയോ എന്നായി അടുത്ത ചോദ്യം. ഭയം മൂലം എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

വൈകീട്ട്

വൈകീട്ട്

ജൂണ്‍ 6 ന് വൈകീട്ട് അഞ്ചിന് വീണ്ടും എന്നെ അദ്ദേഹം മുറിയിലേക്ക് വിളിപ്പിച്ചു. ടേബിളിന് മറുതലയ്ക്കല്‍ ഞാന്‍ ഇരുന്നു. ഇടയ്ക്ക് അയാളുടെ കസേരയ്ക്ക് അടുത്തേക്ക് വരാന്‍ എന്നോട് നിര്‍ദ്ദേശിച്ചു. എഴുന്നേറ്റ് മറുതലയ്ക്കല്‍ കസേരയ്ക്കടുത്ത് പോയപ്പോള്‍ കമ്പ്യൂട്ടറില്‍ വേര്‍ഡ് ഫയലില്‍ എങ്ങനെയാണ് കാര്യങ്ങള്‍ സേവ് ചെയ്യുക എന്ന് പഠിപ്പിക്കാം എന്നായി അയാള്‍. മറുപടി പറയാതെ ഞാന്‍ വീണ്ടും കസേരയില്‍ വന്നിരുന്നു. എന്നാല്‍ പേപ്പര്‍ എടുക്കാന്‍ എന്ന വ്യാജേന അയാള്‍ തന്‍റെ അടുത്ത് വന്നിരുന്നു. 7.39 വരെ എന്നെ അദ്ദേഹം അവിടെ പിടിച്ചിരുത്തി. നവവധുവിനെ പോലെ കാര്യങ്ങള്‍ എല്ലാം വിവരിക്കാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു. അയാള്‍ അത്തരത്തില്‍ തന്നെ തന്നോട് സംസാരിച്ചു.

പരാതി

പരാതി

അയാളുടെ നടപടിക്കെതിരെ ഞാന്‍ രേഖാമൂലം പരാതി നല്‍കി. എന്നാല്‍ ഇതിന്‍റെ പ്രതികാര നടപടിയായി അയാള്‍ ഇടപെട്ട് എന്‍റെ പോലീസ് സുരക്ഷ പിന്‍വലിപ്പിച്ചു. വഴങ്ങാതിരുന്നാല്‍ ഔദ്യോഗിക വാര്‍ഷിക രഹസ്യാത്മക റിപ്പോര്‍ട്ടില്‍ എതിരഭിപ്രായം എഴുതുമെന്നും അദ്ദേഹം ഭീഷപ്പെടുത്തിയെന്നും ഉദ്യോഗസ്ഥ പോസ്റ്റില്‍ പറയുന്നു.

കഴമ്പില്ല

കഴമ്പില്ല

എന്നാല്‍ ഐഎഎസുകാരിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് ഉദ്യാഗസ്ഥന്‍ വ്യക്തമാക്കി. താരതമ്യേന ജൂനിയറാണ് ഉദ്യോഗസ്ഥ. അതുകൊണ്ട് തന്നെ ജൂനിയറായ ഉദ്യോഗസ്ഥയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ച്ചയായി വിയോജന കുറിപ്പ് എഴുതുന്നത് ഔദ്യോഗിക ജീവിതത്തെ ബാധിക്കുമെന്ന് ബോധിപ്പിക്കാനാണ് ശ്രമിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

English summary
Woman IAS officer accuses her senior of sexual harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X