യുവതിയുടെ മുടി വലിച്ചിഴച്ച് ഇരുമ്പു വടികൊണ്ട് മര്‍ദ്ദിച്ചു, പോരാത്തതിന് വീഡിയോയിലും പകര്‍ത്തി...
ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ യുവതിയ്ക്ക് അഞ്ചംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. കൃഷിഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഭവത്തിനു പിന്നില്‍ .ജലന്ധര്‍ സ്വദേശി വീണയാണ് സ്ഥലത്തെ പഞ്ചായത്ത് അംഗങ്ങളുള്‍പ്പെടെയുളളവരാല്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയതിനു ശേഷം ഇരുമ്പു ദണ്ഡു കൊണ്ടും മുളവടികൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
മിനിറ്റുകള്‍ക്കുള്ളില്‍ ബോധം നഷ്ടപ്പെട്ട യുവതിയെ നാട്ടുകാര്‍ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതാ പഞ്ചായത്ത് അംഗമുള്‍പ്പെടെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം .കൃഷി ഭൂമിയില്‍ ജോലിക്കെത്തിയ തന്നെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

മര്‍ദ്ദിച്ചവരില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നു പേര്‍ പഞ്ചായത്ത് അംഗങ്ങളാണ്. ഇവര്‍ക്കൊപ്പമെത്തിയ രണ്ടു പേര്‍ കൂടി ചേര്‍ന്നാണ് മാരകായുധങ്ങളുപയോഗിച്ച് മര്‍ദ്ദിച്ചത്. സംഭവത്തില്‍ ജലന്ധര്‍ പോലീസ് കേസെടുത്തു. സംഭവം നടക്കുമ്പോള്‍ ചിലര്‍ ദൃശ്യങ്ങള്‍
വീഡിയോയില്‍ പകര്‍ത്തിയിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications