ബലാത്സംഗ ശ്രമം; യുവതി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി
കൊല്‍കത്ത: ബാലാത്സംഗത്തില്‍ നിന്നും രക്ഷപെടാന്‍ യുവതി രണ്ടാം നിലയില്‍ നിന്നും ചാടി. കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബാലാത്സംഗം ശ്രമിക്കുന്നതിനിടെ രക്ഷപെടാനാണ് ഇരുപത് വയസ്സുള്ള യുവതി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയത്. യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
യുവതിക്ക് തലയ്ക്ക് ചെറിയ പരുക്കുണ്ട്. രക്ഷപെടാന്‍ ശ്രമിച്ച കാമുകനേയും സുഹൃത്തുക്കളേയും നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. കൊല്‍ക്കത്തയ്ക്ക് അടുത്ത് ലില്യായില്‍ ഞായറാഴ്ച വൈകിട്ട് തന്റെ കാമുകനെ കാണാന്‍ പോയതായിരുന്നു യുവതി. രണ്ട് സുഹൃത്തുകളും കാമുകനോടൊപ്പം അവിടെ ഉണ്ടായിരുന്നു.

പിന്നീട് യുവതിക്ക് കുടിക്കാന്‍ കൊടുത്ത കോളയില്‍ മയക്കു മരുന്ന് കലര്‍ത്തി ബാലാത്സംഗം ചെയായന്‍ ശ്രമിക്കുകയായിരുനെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഒച്ചവെച്ച യുവതിയെ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു. ഇതില്‍ നിന്നും രക്ഷപെടാന്‍ യുവതി കെട്ടിടത്തിന്റെ മുകളിലേക്ക് ഓടി കയറുകയായിരുന്നു. ശബ്ദം കേട്ട് ഓടി വന്ന സമീപവാസികളാണ് യുവതിയെ ആശുപ്ത്രിയില്‍ എത്തിച്ചത്.












Click it and Unblock the Notifications