കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോറിക്ഷയില്‍ പീഡനം,യുവതി മേല്‍പ്പാലത്തില്‍നിന്ന് താഴേക്ക് ചാടി

  • By Sruthi K M
Google Oneindia Malayalam News

ജയ്പൂര്‍: ഓട്ടോറിക്ഷാ യാത്രക്കിടെ മുപ്പത്തിയഞ്ചുകാരിക്ക് പീഡനം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടക്കുന്നത്. ഓട്ടോറിക്ഷാ യാത്രക്കിടെ ഓട്ടോ ഡ്രൈവറും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗികമായി ഉപദ്രവിക്കുകയാണ് ഉണ്ടായത്.

രക്ഷപ്പെടാന്‍ യുവതി മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രൂപ്നഗര്‍ സ്വദേശിയായ പാര്‍വതി എന്ന യുവതി ഞായറാഴ്ച രാത്രി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.

auto

രക്ഷപ്പെടാന്‍ വേണ്ടി റോഡില്‍ നിന്ന് 50 അടി ഉയരത്തിലുള്ള മേല്‍പ്പാലത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. എന്നാല്‍ ഭാഗ്യം എന്നു പറയട്ടെ ഒരു മരത്തില്‍ കുടുങ്ങിയതിനുശേഷമാണ് യുവതി റോഡിലേക്ക് വീഴുന്നത്. ഇതുകണ്ട നാട്ടുകാര്‍ യുവതിയെ രക്ഷിക്കുകയായിരുന്നു.

യുവതിയെ ജയ്പൂര്‍ സവായി മന്‍ സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓട്ടോ ഡ്രൈവറും ഒപ്പം ഉണ്ടായിരുന്ന ആളുകളും ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.

English summary
Woman jumps off elevated road in Jaipur to escape molesters, admitted to hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X