പ്രണയം തെളിയിക്കാന്‍ ഫ്ളൈഓവറില്‍ നിന്ന് ചാടി

ഈസ്റ്റ് ദില്ലിയിലെ മയൂര്‍ വിഹാറില്‍ ഡിസംബര്‍ 10 ചെവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. അനിത എന്ന യുവതിയാണ് ഫ്‌ളൈ ഓവറില്‍ നിന്ന് താഴേയ്ക്ക് ചാടിയത്. കാമുകനായ വസീമിനെ കാണുന്നതിനാണ് ഇവര്‍ ആഗ്രയില്‍ നിന്ന് ദില്ലിയിലെത്തിയത്. അഞ്ച് വര്‍ഷമായി ഇവര്‍ തമ്മില്‍ പ്രണയത്തിലാണ്.
ദില്ലി സ്വദേശിയായ ഒരു പെണ്‍കുട്ടിയുമായി വസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നറിഞ്ഞാണ് അനിത വസീമിനെ കാണാനെത്തിയത്. മൊബൈലില്‍ ഇവര്‍ വസീമിന്റെയും പെണ്‍കുട്ടിയുടേയും ദൃശ്യങ്ങള്‍ കണ്ടിരുന്നു.
പ്രണയം തെളിയിക്കാന്‍ ഫ്‌ളൈ ഓവറില്‍ നിന്ന് താഴേയ്ക്ക് ചാടാന്‍ വസീം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അനിത താഴേയ്ക്ക് ചാടിയത്.ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അനിത.
തങ്ങളുടെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് അനിത വസീമിന്റെ മാതാപിതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ ഇരുവിഭാഗങ്ങളില്‍പെട്ടവരായതിനാല്‍ വസീമിന്റെ ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു. അനിതയെ ഫ്‌ളൈ ഓവറില്‍ നിന്ന് താഴേയ്ക്ക് ചാടാന്‍ പ്രേരിപ്പിച്ചതിന വസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു












Click it and Unblock the Notifications