മദ്യപാനത്തിന് ഭാര്യ നല്‍കിയ ശിക്ഷ മരണം
ചെന്നൈ: മദ്യപ്പിച്ചെത്തുന്ന ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കുന്ന ഭാര്യമ്മാര്‍ ഇന്നില്ല. മദ്യപ്പിച്ച് വീട്ടിലെത്തി മര്‍ദ്ദിച്ച ഭര്‍ത്താവിന് ഭാര്യ നല്‍കിയ ശിക്ഷ കുറച്ച് കടുത്തു പോയി.
വീട്ടില്‍ മദ്യപ്പിച്ച് എത്തി യുവാവ് ഭാര്യയുമായി വഴക്കിടുകയും പിന്നീട് മര്‍ദിക്കുകയും ചെയ്തു. തന്നെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ മണ്ണെണ ഒഴിച്ച് യുവതി തീ കൊടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവ ശേഷം യുവതി പോലീസില്‍ കീഴടങ്ങി.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. മലേഷ്യയില്‍ ജോലി ചെയ്യുന്ന മഹേശ്വരനാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. പൊങ്കല്‍ അവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു ഇയാള്‍.












Click it and Unblock the Notifications