സഹിക്കുന്നതിനും പരിധിയില്ലേ: മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു
ഹൈദരാബാദ്: മദ്യപാനിയായ ഭര്‍ത്താവിനെ യുവതി വെട്ടിക്കൊന്നു. ആന്ധ്രപ്രദേശിലെ കുന്ദേരു ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെയാണ് ബലിജ രുദ്രപ്പ എന്ന 35 കാരന്‍ ഭാര്യയുടെ വെട്ടേറ്റ് മരിച്ചത്. മദ്യപാനിയായ ഇയാള്‍ മദ്യലഹരിയില്‍ വന്ന് ഭാര്യയെ മര്‍ദ്ദിക്കുക പതിവായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.
അനന്ത്പൂര്‍ ടൗണിന് സമീപത്തുള്ള ഉദിരിപികൊണ്ടയിലാണ് ബലിജ രുദ്രപ്പയും ഭാര്യ ശകുന്തളമ്മയും കഴിഞ്ഞിരുന്നത്. പത്ത് വര്‍ഷം മുമ്പാണ് രുദ്രപ്പ ശകുന്തളമ്മയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഗ്രാമത്തിലെ വയലുകളില്‍ പണിയെടുത്താണ് ഇവര്‍ ഉപജീവനം കഴിക്കുന്നത്. മദ്യത്തിന് അടിമയായിരുന്നു രുദ്രപ്പയെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12. 30 ഓടെ മദ്യപിച്ച് വന്ന രുദ്രപ്പ ഭാര്യ ശകുന്തളമ്മയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. വഴക്കിനിടയില്‍ ശകുന്തളാമ്മ മഴുവെടുത്ത് രുദ്രപ്പയെ വെട്ടുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭര്‍ത്താവ് മരിച്ചു എന്ന് തിരിച്ചറിഞ്ഞ ശകുന്തളാമ്മ രണ്ട് മക്കളെയും കൂട്ടി രക്ഷപ്പെടുകയായിരുന്നു. മൂന്ന് വയസും ആറ് മാസവും പ്രായമുള്ള മക്കളെയും കൊണ്ടാണ് ഇവര്‍ ഓടിപ്പോയത്. കുന്ദേരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications