ഭാര്യയെ വെട്ടിനുറുക്കി പുഴയിലൊഴുക്കി; കാരണം അവിഹിത ബന്ധം
സൂറട്ട്: അവിഹിത ബന്ധത്തിന്റെ പേരില്‍ ഒരു മരണം കൂടി. സൂറട്ടിലെ അബാ നഗറിലാണ് ഭര്‍ത്താവ് ഭാര്യയെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞത്.
ഞായറാഴ്ച രാവിലെ പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരത്തിന്റെ പലഭാഗങ്ങളും കണ്ടെത്തിയത്. ശ്യാം ബഹദൂര്‍ എന്നയാളാണ് ഭാര്യയായ കിരണ്‍ ദേവിയെ കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകും നേരം ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. യുവതിയുടെ തലയും കൈകാലുകളും ഉടലും വെട്ടിനുറുക്കി ഉദാന പാലത്തില്‍ നിന്നും പുഴയിലേക്ക് എറിയുകയായിരുന്നു. ബാക്കി ശരീരഭാഗങ്ങള്‍ വീട്ടില്‍ കുഴിച്ചിടുക്കയും ചെയ്തു.
അയ്യല്‍വാസികള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ് വീട്ടില്‍ എത്തി പരിശോധന നടത്തിയത്. വീട്ടില്‍ എത്തുന്നതിന് മുന്‍പ് യുവാവ് വീട്ടില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്നു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.


Click it and Unblock the Notifications