Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധന പീഡനം; ഹരിയാനയില്‍ യുവതി കൊലപ്പെട്ടു

ഫരീദാബാദ്: രാജ്യത്ത് നിയമം മൂലം സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന ധാരളം പേരുണ്ട്. സ്ത്രീധനതിന്റെ പേരില്‍ പീഡിപ്പിക്കപെടുന്നവരും അനവധിയാണ്.

ഫരീദാബാദില്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ടു. യുവതിയുടെ സഹോദരന്‍ ഫത്തേപുര്‍ ചന്ദേല സ്വദേശി വീരേന്ദ്രയാണ് പരാതിയുമായി എത്തിയത്.

faridabhad.jpg -Properties

സഹോദരിയെ മുകുള്‍ എന്നയാള്‍ക്ക് 2012ല്‍ വിവാഹം ചെയ്തു നല്‍കിയെന്നും. അന്നു മുതല്‍ അഞ്ചു ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും സഹോദരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം സഹോദരി ഗുരുതരാവസ്ഥയിലാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം ലഭിച്ചത് അനുസരിച്ച് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഭര്‍തൃവീട്ടുകാര്‍ വിഷം നല്‍കിയെന്ന വിവരം അറിഞ്ഞതെന്നും വീരേന്ദ്രയുടെ പരാതിയില്‍ പറയുന്നു. യുവതി ആശുപത്രിയില്‍ വച്ചുതന്നെ മരണപ്പെടുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ ടൈഗോണ്‍ പോലീസ് യുവതിയുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+