അവിഹിത ബന്ധം എതിർത്തു; ഭർതൃമാതാവിനെ പാമ്പിനെകൊണ്ട് കടിപ്പിച്ചു, ഒരു മാസത്തിന് ശേഷം പിടിയിൽ
ജയ്പൂർ: ഭര്‍തൃമാതാവിനെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു. വിവാഹേതര ബന്ധം എതിർത്തെന്ന കാരണത്തിലാണ് മരുമകളുടെ ക്രൂരത. രാജസ്ഥാനിലെ ജുംജുന്ന എന്ന ജില്ലയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ യുവതി മറ്റൊരാളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നത് ഭര്‍തൃമാതാവ് കാണാനിടയായി. ഇതോടെ ഇവര്‍ യുവതിയെ നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയ ഭര്‍തൃമാതാവ് യുവതിയെ ചോദ്യംചെയ്യുകയായിരുന്നു.
ഇതിൽ കുപിതയായ യുവതി കാമുകന്റെ സഹായത്തോടെ ഭർതൃമാതാവിനെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുക്തുകയായിരുന്നു. 2018 ലാണ് യുവതിയും കൊല്ലപ്പെട്ട സ്ത്രീയുടെ മകനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഭര്‍ത്താവ് സൈന്യത്തിലായതിനാല്‍ യുവതിയും ഭര്‍തൃമാതാവും ഒന്നിച്ചായിരുന്നു താമസവും. ഭർതൃമാതാവിന്റെ മരണത്തിൽ ആദ്യം ആർക്കും സംശയം തോന്നിയിരുന്നില്ല.

എന്നാൽ പിന്നീട് മാതാവിന്റെ മരണത്തിൽ യുവതിയുടെ ഭർത്താവിന് സംശയം തോന്നി. തുടർന്ന് സംഭവം നടന്ന് ഒരു മാസത്തിന് ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയ്ക്കും കാമുകനും എതിരെ വ്യക്തമായ തെളിവു ലഭിച്ചു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരി നാലിനാണ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications