കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ സ്‌റ്റേഷനില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊന്നു

Google Oneindia Malayalam News

ചെന്നൈ: ഇന്‍ഫോസിസ് ഉദ്യോഗസ്ഥ തമിഴ്‌നാട്ടിലെ നുങ്കമ്പാക്കം റെയില്‍വെ സ്റ്റേഷനില്‍ വൈട്ടേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ 6.30 നായിരുന്നു സംഭവം, ചൂളൈമേട് സ്വദേശിനി സ്വാതി(24)യാണ് വെട്ടേറ്റ് മരിച്ചത്.

ഇന്‍ഫോസിസ് ക്യാന്പസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്തുഇന്‍ഫോസിസ് ക്യാന്പസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്തു

ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അക്രമം. ജോലി സ്ഥലത്ത് പോകുന്നതിനായി ട്രെയിന്‍ കാത്ത് നില്‍ക്കുകയായിരുന്നു യുവതി. ട്രെയിന്‍ കാത്ത് സെക്കന്റ് പ്ലാറ്റ് ഫോമില്‍ നില്‍ക്കവെ അടുത്തെത്തിയ യുവാവുമായി സ്വാതി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

nungabakkam-murder4534

വാക്കേറ്റത്തിനിടയില്‍ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഇയാള്‍ സ്വാതിയെ വെട്ടുകയായിരകുന്നു. കൊലയാളിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വാതി ശ്രമിച്ചിരുന്നു. എന്നാല്‍ തറയില്‍ വീണതോടെ അതിന് സാധിച്ചില്ല. അക്രമി കഴുത്തിനും മുഖത്തും ധാരാളം വെട്ടുകള്‍ വെട്ടുകയായിരുന്നു.

murder-nungabakkam

സ്വാതിയുമായി പരിചയമുള്ളയാളാണ് കൊലപാതകിയെന്നാണ് സംശയിക്കുന്നത്. കൊലപാതകം കണ്ട് നിന്നവര്‍ക്ക് പ്രതികരിക്കാന്‍ സാധിക്കുന്നതിന് മുന്നെ കൊലയാളി രക്ഷപ്പെടുകയായിരുന്നു. ദിവസവും സബര്‍ബന്‍ ട്രെയിനിലാണ് സ്വാതി ഓഫീസിലേക്ക് പോയിരുന്നത്. തിരിച്ച് വരുന്നത് കമ്പനി ഏര്‍പെടുത്തിയ ബസ്സിലുമായിരുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ ടിക്കറ്റ്, പകുതി ചാര്‍ജ് സിസ്റ്റം ഇനിയില്ലകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ ടിക്കറ്റ്, പകുതി ചാര്‍ജ് സിസ്റ്റം ഇനിയില്ല

സംഭവം അറിഞ്ഞ ഉടനെ സ്വാതിയുടെ അച്ഛന്‍ സന്താന ഗോപാലകൃഷ്ണന്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീണു. സ്വാതിയുടെ ബന്ധക്കളെ ചോദ്യം ചെയ്തതിലൂടെ പ്രതി ആരാണെന്നുള്ള ധാരണ പോലീസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ നുങ്കമ്പക്കം റെയില്‍വെ സ്റ്റേഷനില്‍ സിസിടിവി ക്യാമറ ഇല്ലാത്തത് പോലീസിനെ കുഴക്കുന്നുണ്ട്.

English summary
A young woman, working in the IT major Infosys, was brutally hacked to death at Nungambakkam railway station in Chennai on Friday morning. The incident took place around 6.30 am when she was waiting to board train for work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X