കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിത ബന്ധം: കാമുകന്‍ വീട്ടമ്മയെ കുത്തി കൊന്നു, ഭര്‍ത്താവിന് ഗുരുതര പരിക്ക്

  • By Siniya
Google Oneindia Malayalam News

മുംബൈ: വീട്ടമ്മയെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 28 കാരിയായ വീട്ടമ്മയെയാണ് ശനിയാഴ്ച രാത്രിയാണ് 21 കാരനായ രാജു പോള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് സന്തോഷിനെ ഗുരുതര പരിക്കുകകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വന്ദന വാംഖാദേയാണ് കൊല്ലപ്പെട്ടത്. ദമ്പതിമാരുടെ വീടിനടുത്തുള്ള ജൂസ് കടയിലെ ജീവനക്കാരനാണ് ഇയാള്‍. സംഭവവുമായി ബന്ധപ്പെട്ട പോലീസ് പറയുന്നത് ഇങ്ങനെ, വീടിനടുത്ത് ജോലി ചെയ്യുന്ന രാജുവും വന്ദനയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ അവിഹിത ബന്ധത്തെ കുറിച്ച് ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്ന് വന്ദന രാജുവുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

murder

ഇതേതുടര്‍ന്ന് തന്നെ ഉപേക്ഷിക്കരുതെന്ന വാദവുമായി രാജു വന്ദനയുടെ വീട്ടില്‍ എത്തുകയും ഇരുവരും വാക് തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് രാജു വന്ദനയെ കുത്തി കൊലപ്പെടുത്തി. സംഭവം തടയാന്‍ എത്തിയ സന്തോഷ് കുമാറിനെയും ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട എത്തിയ അയല്‍ക്കാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷിച്ചു വരികയാണ്.

English summary
Woman killed by paramour in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X