പഞ്ചാബിലെ ജയില്‍ചാട്ടം; പോലീസ് വെടിവെയ്പില്‍ കാര്‍ യാത്രക്കാരിയായ സ്ത്രീ മരിച്ചു
എല്ലാ ചെക്കു പോസ്റ്റുകളിലും പ്രത്യേക പരിശോധനകളാണ് തീവ്രവാദിയുടെ ജയില്‍ചാട്ടത്തിനുശേഷം പോലീസ് നടത്തുന്നത്.
ചണ്ഡീഗഡ്: പഞ്ചാബിലെ നാഭ ജയില്‍ തകര്‍ത്ത് ഖലിസ്ഥാന്‍ തീവ്രവാദി രക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ വെടിവെയ്പില്‍ ഒരു സ്ത്രീ മരിച്ചു. ചെക്കുപോസ്റ്റുകളില്‍ നടത്തുന്ന കര്‍ശനമായ പരിശോധനയ്ക്കിടെയായിരുന്നു കാര്‍ യാത്രക്കാരിയായ സ്ത്രീ വെടിയേറ്റു മരിക്കുന്നത്.
എല്ലാ ചെക്കു പോസ്റ്റുകളിലും പ്രത്യേക പരിശോധനകളാണ് തീവ്രവാദിയുടെ ജയില്‍ചാട്ടത്തിനുശേഷം പോലീസ് നടത്തുന്നത്. ഇതിനിടയില്‍ അമിതവേഗതയിലെത്തിയ കാറിനുനേരെ വെടിവെയ്ക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. വെടിയേറ്റ സ്ത്രീ പിന്നീട് മരിച്ചു. ഒരു ബൈക്ക് യാത്രികനും പോലീസ് വെടിവെയ്പില്‍ പരിക്കേറ്റു.

ചെക്കിങ്ങിനായി വാഹനം നിര്‍ത്താന്‍ പോലീസ് സിഗ്നല്‍ കാട്ടിയെങ്കിലും കാര്‍ വേഗത കൂട്ടിയതോടെ പോലീസ് വെടിവെയ്ക്കുകയായിരുന്നു. നേഹ എന്ന സ്ത്രീയാണ് മരിച്ചത്. ഇവരടങ്ങുന്ന അഞ്ചംഗ വനിതാ സംഘം ഒരു വിവാഹത്തില്‍ പങ്കെടുത്ത് ആഘോഷമായി മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് അത്യാഹിതമുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസ് വാഹനം ജനങ്ങള്‍ തകര്‍ത്തു. വെടിവെയ്പുണ്ടായ സാഹചര്യം പോലീസ് വിവരിച്ചതിനുശേഷം മാത്രമാണ് ജനങ്ങള്‍ അക്രമത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.












Click it and Unblock the Notifications