കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5, 2 വയസ്സുള്ള പെണ്‍കുട്ടികളെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

  • By Neethu
Google Oneindia Malayalam News

ഹൈദരാബാദ്: അഞ്ചും രണ്ടും വയസ്സുള്ള കുട്ടികള്‍ക്ക് അമ്മയുടെ കൈ കൊണ്ട് ദാരുണ അന്ത്യം. മംഗള്‍ഹാത് സ്വദേശിനിയായ റോജയാണ്(21) തന്റെ രണ്ട് പെണ്‍ മക്കളെ കഴുത്ത് ഞെരിച്ച് കൊന്നത്. ഞായറാഴ്ചയായിരുന്നു സംഭവം.

ഓട്ടോ ഡ്രൈവറായ സുനിത് പ്രസാദ് വീട്ടില്‍ നിന്നും പുറത്ത് പോയ സമയത്തായിരുന്നു റോജ കുട്ടികളെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കട്ടിലില്‍ കിടത്തി ഭര്‍ത്താവിനോട് വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

murder-crime

സുനിത് വീട്ടില്‍ എത്തി കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ആശുപത്രി അധികൃതരാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഭര്‍ത്താവിന്റെ മാനസിക പീഡനം സഹിക്കാതെയാണ് കുട്ടികളെ കൊല്ലപ്പെടുത്തിയത് എന്ന് റോജ പോലീസിന് മൊഴി നല്‍കി. സെക്ഷന്‍ 302 പ്രകാരം കൊലപാതക കുറ്റത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന റോജ എട്ട് മാസം ഗര്‍ഭിണിയാണ്.

English summary
mother killed her two daughters at their house at Mangalhat on Sunday evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X