മകളെ ബലാത്സംഗം ചെയ്തവനെ അമ്മ തല്ലിക്കൊന്നു
റാഞ്ചി: അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്തയാളെ അമ്മ തല്ലിക്കൊന്നു. ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം.
അര്‍ജുന്‍ താംബ എന്ന 23 കാരനാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 16 ഞായറാഴ്ചയാണ് സംഭവം നടന്നത്.
ശനിയാഴ്ചയാണ് സ്ത്രീയുടെ അഞ്ച് വയസ്സുള്ള മകളെ അര്‍ജുന്‍ ബലാത്സംഗം ചെയ്തത്. ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. രാത്രി തന്നെ പണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു.

ദേഷ്യം സഹിക്കവയ്യാതെ സ്ത്രീ അര്‍ജുനെ ഇരുന്പ് വടികൊണ്ട് തല്ലി കൊലപ്പെടുത്തുകയായിരുന്നു. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
താന്‍ തന്നെയാണ് കൊല നടത്തിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ സമ്മതിച്ചിട്ടുണ്ട്. 'എന്റെ മകളെ ബലാത്സംഗം ചെയ്തവനെ ഞാന്‍ തല്ലിക്കൊന്നു. അതിലെന്താ തെറ്റ്' എന്നാണ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ സ്ത്രീ ഉറക്കെ വിളിച്ചു ചോദിച്ചത്.
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം എന്ന് പോലീസ് അറിയിച്ചു. കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ബലാത്സംഗം സ്ഥിരീകരിക്കാനാവൂ എന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications