ഭർത്താവിന്റെ അച്ഛനെ 35കാരി സ്വകാര്യഭാഗം ഞെക്കിപ്പൊട്ടിച്ച് കൊന്നു!! എന്തിനായിരിക്കും??

  • By: കിഷോർ
Subscribe to Oneindia Malayalam

റാഞ്ചി: ഭർത്താവിന്റെ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ 35 കാരിക്കെതിരെ കേസ്. ജാര്‍ഖണ്ഡിലാണ് സംഭവം. വെറുതെ കൊല്ലുകയായിരുന്നില്ല, ഭർത്താവിന്‍റെ അച്ഛനെ സ്വകാര്യഭാഗത്ത് ഞെക്കിയാണ് അനിമ കാരിയ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. വൃഷണത്തിൽ പിടിച്ച് ഞെക്കിപ്പൊട്ടിക്കുകയായിരുന്നത്രെ. യുവതിയുടെ ഭർതൃപിതാവായ ഗൗ കെർകേട്ട തൽക്ഷണം മരിച്ചു.

ജാർഖണ്ഡിലെ ഖുംല ജില്ലയിൽ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. മകൻ കോഴിപ്പോരിൽ തോറ്റതിന് പിന്നാലെ കുടുംബത്തിൽ നടന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കോഴിപ്പോരിൽ തോറ്റ് കോഴിയെ വിട്ടുകൊടുത്ത ശേഷമാണ് അനിമ കാരിയയും ഭർത്താവ് ഭൈരവ കെർകേട്ടയും വീട്ടിലെത്തിയത്. കോഴിപ്പോരിൽ തോറ്റതിനെ ചൊല്ലി ഇരുവരും വീട്ടിലെത്തിയിട്ടും വഴക്ക് തുടർന്നു.

murder

ദമ്പതികൾ രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. വഴക്ക് രൂക്ഷമായതും ഭൈരവ കെർകേട്ടയുടെ അച്ഛനായ ഗൗ കെർകേട്ട ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ദേഷ്യം മാറാതെ അനിമ കാരിയ ഗൗ കെർകേട്ടയുടെ സ്വകാര്യഭാഗത്ത് ശക്തിയായി അമർത്തുകയായിരുന്നു. ഗൗ കെർകേട്ട സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ബാസിയ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് അശോക് കുമാർ പറഞ്ഞു

ആന്തരിക രക്തസ്രാവമമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. അബദ്ധത്തിൽ സംഭവിച്ച് പോയതാണ് എന്നും കൊല്ലാൻ ഉദ്ദേശിച്ച് ചെയ്തതല്ല എന്നും അനിമ കാരിയ പോലീസിനോട് പറഞ്ഞു. അനിമ കാരിയയ്ക്കെതിരെ പോലീസ് കൊലപാതകക്കുറ്റത്തിന് കേസെടുത്തു. ജാർഖണ്ഡിൽ കോഴിപ്പോര് നിരോധിച്ചിട്ടുള്ളതാണ്. ഇത് പ്രകാരവും ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

English summary
Woman kills father-in-law by squeezing his private parts
Please Wait while comments are loading...