Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിന്റെ കൂട്ടുകാരനുമായി അവിഹിതം; കാമുകനോടൊപ്പം ജീവിക്കാൻ യുവതി സ്വന്തം മകനോട് ചെയ്തത്...

അട്ടയംപാളയം പാപ്പരപ്പട്ടി സ്വദേശി മണികണ്ഠന്റെ ഭാര്യ മൈനാവതി(24)യെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

സേലം: കാമുകനോടൊപ്പം ജീവിക്കാനായി ഏഴ് വയസുകാരനായ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സേലം അട്ടയംപാളയം പാപ്പരപ്പട്ടി സ്വദേശി മണികണ്ഠന്റെ ഭാര്യ മൈനാവതി(24)യെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

മണികണ്ഠൻ-മൈനാവതി ദമ്പതികളുടെ മൂത്ത മകനായ ശിവകുമാറിന്റെ മൃതദേഹം കഴിഞ്ഞദിവസം സെന്നഗിരിയിലെ കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന മണികണ്ഠന്റെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ശശികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

അഞ്ചിന്...

അഞ്ചിന്...

മാർച്ച് അഞ്ച് തിങ്കളാഴ്ച മുതലാണ് ശശികുമാറിനെ വീട്ടിൽ നിന്നും കാണാതാകുന്നത്. തുടർന്ന് വീടിനടുത്ത പല സ്ഥലങ്ങളിലും മണികണ്ഠൻ മകനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പരാതി...

പരാതി...

മകനെ കാണാതായതോടെ പിറ്റേദിവസം തന്നെ മണികണ്ഠൻ അട്ടിയാംപെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസും ശശികുമാറിനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.

ചോദ്യം ചെയ്തതോടെ...

ചോദ്യം ചെയ്തതോടെ...

ശശികുമാറിനെ കാൺമാനില്ലെന്ന പരാതിയിൽ അമ്മയായ മൈനാവതിയിൽ നിന്നും പോലീസ് സംഘം മൊഴിയെടുത്തിരുന്നു. എന്നാൽ മൈനാവതി പരസ്പര വിരുദ്ധമായ മൊഴി നൽകിയതോടെ
പോലീസിന് സംശയം വർദ്ധിച്ചു.

 എല്ലാം പറഞ്ഞു...

എല്ലാം പറഞ്ഞു...

മൈനാവതിയുടെ മൊഴിയിൽ സംശയം തോന്നിയ പോലീസ് സംഘം ഇവരെ പിന്നീട് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് മകനെ കൊലപ്പെടുത്തിയത് താനാണെന്ന് മൈനാവതി പോലീസിനോട് സമ്മതിച്ചത്.

 കാമുകൻ...

കാമുകൻ...

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭർത്താവിന്റെ സുഹൃത്തായ ദേവരാജനു(24)മായി മൈനാവതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഭർത്താവായ മണികണ്ഠൻ അറിയാതെയാണ് ഇവർ ബന്ധം തുടർന്നുപോന്നിരുന്നത്.

മക്കളെ...

മക്കളെ...

കാമുകനുമായുള്ള ബന്ധം ദൃഢമായതോടെ തന്നെ വിവാഹം കഴിക്കണമെന്ന് മൈനാവതി ദേവരാജനോട് ആവശ്യപ്പെട്ടു. എന്നാൽ മണികണ്ഠനുമായുള്ള ബന്ധത്തിലുള്ള കുട്ടികളെ ഇല്ലാതാക്കിയാൽ മാത്രമേ വിവാഹം നടക്കൂവെന്ന് ദേവരാജൻ പറഞ്ഞു.

ശശികുമാറിനെ...

ശശികുമാറിനെ...

ഒടുവിൽ ഒരുമിച്ച് ജീവിക്കാനായി മക്കളെ ഇല്ലാതാക്കാമെന്ന് മൈനാവതി ദേവരാജനോട് സമ്മതിച്ചു. തുടർന്ന് ഇരുവരും ചേർന്ന് മക്കളെ കൊലപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കി.

 സെന്നഗിരി...

സെന്നഗിരി...

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് മൈനാവതി മൂത്ത മകനായ ശശികുമാറിനെയും കൊണ്ട് സെന്നിഗിരിയിലേക്ക് പോയത്. അതിരാവിലെ മകനുമായി സെന്നിഗിരിയിൽ എത്തിയ മൈനാവതി ശശികുമാറിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തുകയായിരുന്നു.

സംശയമില്ല...

സംശയമില്ല...

സംഭവത്തിന് ശേഷം യാതൊരും ഭാവവ്യത്യാസവുമില്ലാതെയാണ് മൈനാവതി വീട്ടിൽ തിരിച്ചെത്തിയത്. മകനെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവിനൊപ്പം തിരച്ചിൽ നടത്താനും ഇവർ മുന്നിലുണ്ടായിരുന്നു. എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് മുന്നിൽ മൈനാവതിക്ക് അധികസമയം പിടിച്ചുനിൽക്കാനായില്ല. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 കിണറ്റിൽ നിന്ന്...

കിണറ്റിൽ നിന്ന്...

മൈനാവതി പറഞ്ഞതനുസരിച്ച് സെന്നിഗിരിയിൽ എത്തിയ പോലീസ് സംഘം കഴിഞ്ഞദിവസം വൈകീട്ടോടെ ശശികുമാറിന്റെ മൃതദേഹം കണ്ടെത്തി. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

പദ്ധതി...

പദ്ധതി...

മണികണ്ഠൻ-മൈനാവതി ദമ്പതികൾക്ക് ശശികുമാറിനെ കൂടാതെ മൂന്നു വയസുകാരനായ മറ്റൊരു മകനുമുണ്ട്. ശശികുമാറിനെ ഇല്ലാതാക്കിയ ശേഷം രണ്ടാമത്തെ മകനെയും കൊന്നുകളയാനായിരുന്നു മൈനാവതി പദ്ധതിയിട്ടിരുന്നത്.

ഒളിവിൽ...

ഒളിവിൽ...

അതേസമയം, മൈനാവതിയുടെ കാമുകനായ ദേവരാജിനെ ഇതുവരെ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കു വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+