ഭര്‍ത്താവ് കളിയാക്കി, ഭാര്യ തൂങ്ങിമരിച്ചു
ഗുഡ്ഗാവ്: നിറം പോര എന്ന് പറഞ്ഞ് ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ സ്വദേശിയായ പൂജ എന്ന 29 കാരിയാണ് തൂങ്ങിമരിച്ചത്. ഗുഡ്ഗാവിലെ ജ്യോതി പാര്‍ക്കിലുള്ള വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു മരണം. ഭര്‍ത്താവ് വീരേന്ദ്ര പ്രകാശിനൊപ്പം ഗുഡ്ഗാവിലെ വാടകവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.
18 മാസം മാത്രം പ്രായമുള്ള മകളും പൂജ - വീരേന്ദ്ര പ്രകാശ് ദമ്പതികള്‍ക്ക് ഉണ്ട്. കറുത്ത നിറമാണ് നിനക്ക് എന്ന് പറഞ്ഞ് ഭര്‍ത്താവ് വീരേന്ദ്ര പ്രകാശ് പൂജയെ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നത്രെ. വ്യാഴാഴ്ച രാത്രി രണ്ട് മണിക്ക് കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിയാണ് ഇവര്‍ ജീവനൊടുക്കിയത്.

വീരേന്ദ്ര പ്രകാശും മാതാപിതാക്കളും മകളെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് പൂജയുടെ അച്ഛന്‍ മദന്‍ മോഹന്‍ പറഞ്ഞു. പൂജയുടെ മാതാപിതാക്കള്‍ ദില്ലിയിലാണ് താമസം. മകള്‍ക്ക് സ്ത്രീധനമായി ഇതിനോടകം എട്ട് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ഇനിയും പണം വേണം എന്ന് പറഞ്ഞ് അവര്‍ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നു.
പൂജ കറുത്തതാണ് എന്ന് പറഞ്ഞ് വീരേന്ദ്ര ഉപദ്രവിക്കുന്നത് കണ്ടതായി പൂജയുടെ സഹോദരി സ്‌നേഹ പോലീസിനോട് പറഞ്ഞു. ബുധനാഴ്ച രാത്രിയും സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് ഇരുവവരും വഴക്കുകൂടിയിരുന്നത്രെ. വീരേന്ദ്ര പ്രകാശിനെതിരെ സ്ത്രീധന പീഡനത്തിന് പോലീസ് കേസെടുത്തു. പൂജയുടെ മുറിയില്‍ നിന്നും ആത്ഹമത്യക്കുറിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. 2010 ലാണ് ഇവര്‍ വിവാഹിതരായത്.












Click it and Unblock the Notifications