Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിക്ക് പോയില്ല: ഭര്‍ത്താവിന്റെ തലയില്‍ തിളച്ചഎണ്ണ ഒഴിച്ച് കൊന്നു

റാഞ്ചി: ജോലിക്കു പോകാതെ മദ്യപിച്ച് വന്ന് എന്നും വീട്ടില്‍ വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ യുവതി കൊന്നു. ഝാര്‍ഖണ്ഡിലെ ദുംക്ക ജില്ലയിലെ ഒരു ഗോത്രഗ്രാമത്തിലാണ് സംഭവം. ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ തലയില്‍ തിളച്ച എണ്ണ എടുത്തൊഴിക്കുകയായിരുന്നു.

മുപ്പതുകാരനായ റോബട്ട് ടുഡുവാണ് തിങ്കളാഴ്ച രാത്രി കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ റൂബി ടുഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ജോലിക്കും പോകാതെ എന്നും മദ്യപിച്ച് വന്ന് വീട്ടില്‍ വഴക്കുണ്ടാക്കുന്നയാളാണത്രെ റോബട്ട് ടുഡു.

crime

ഭര്‍ത്താവിനെയും മൂന്ന് പെണ്‍മക്കളെയും ജോലി ചെയ്ത് പോറ്റിയത് റൂബിയാണ്. എന്നാല്‍ ഇവര്‍ അദ്ധ്വാനിച്ച് കൊണ്ടുവരുന്ന പണവും റോബട്ട് എടുത്തുകൊണ്ടുപോയി മദ്യപിച്ച് വന്ന് വഴുക്കുണ്ടാക്കുമെന്ന് പൊലീസ് പറഞ്ഞു.

സംഭവം നടന്ന ദിവസവും റൂബിയും റോബട്ടും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഉറങ്ങാന്‍ പോയ ഭര്‍ത്താവിന്റെ തലയില്‍ അടുപ്പിലുണ്ടായിരുന്ന തിളച്ച എണ്ണയെടുത്ത് ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികളെത്തുമ്പോഴേക്കും റോബട്ട് കൊല്ലപ്പെട്ടിരുന്നു.

സംഭവമറിഞ്ഞ് സ്ഥലകത്തെത്തിയ പൊലീസ് റൂബിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിരിക്കുപകയാണ്. ദുംക്കയില്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ സ്ഥിരമാണത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+